ന്യൂദല്‍ഹി: കുട്ടികളിലെ അമിത വണ്ണവും, അതില്‍ ജങ്ക് ഫുഡിനുള്ള പങ്കും, അനുബന്ധ പ്രശ്‌നങ്ങളും പഠിക്കാന്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം നിയോഗിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന അമിതവണ്ണത്തിലും, അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രമേഹം, രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങളിലും സമിതി ആശങ്ക പ്രകടിപ്പിച്ചു. ജങ്ക് ഫുഡിന് സമഗ്രമായ നിര്‍വചനം നല്‍കാനും, ജങ്ക് ഫുഡ് ഇനത്തില്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ സ്‌കൂള്‍ കാന്റീനുകളില്‍ നിരോധിക്കാനും സമിതി നിര്‍ദ്ദേശിച്ചു. സ്‌കൂളില്‍ 200 മീറ്റര്‍ പരിസരത്ത് ഇത്തരം ഭക്ഷ്യവസ്തുക്കളുടെ വില്‍പന തടയാനും സമിതി നിര്‍ദ്ദേശിക്കുന്നു.
















