കൊളംബോ: വാരാണാസിയില്‍ നിന്നും കൊളംബോയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് സഞ്ചരിക്കാന്‍ വരുന്ന ആഗസ്റ്റ് മുതല്‍ എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശ്രീലങ്കയില്‍ അന്താരാഷ്‌ട്ര ബുദ്ധ മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശി, വിശ്വനാഥന്റെ മണ്ണായ വാരാണാസിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ ശ്രീലങ്കയിലെ തമിഴ് സഹോദരങ്ങള്‍ക്ക് പുണ്യഭൂമി സഞ്ചരിക്കാനുള്ള അവസരമാണ് തുറക്കുന്നത്.
ലോകത്തെ നിഷ്ഠൂര കൃത്യങ്ങള്‍ക്കും, കലാപങ്ങള്‍ക്കുമുള്ള ഏക പരിഹാരം ബുദ്ധന്‍ മുന്നോട്ട് വെക്കുന്ന സമാധാനത്തിന്റെ സന്ദേശമാണെന്നും മോദി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും പങ്കിടുന്ന ബുദ്ധമത പാരമ്പര്യമാണ് ഇന്ത്യയും, ശ്രീലങ്കയുമായുള്ള സഹവര്‍ത്തിത്വത്തിന് കാരണമെന്നും, മനസിലും ചിന്താഗതിയിലും നിറഞ്ഞ് നില്‍ക്കുന്ന വിദ്വേഷ മനോഭാവം ആപത്താണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രീലങ്കയ്‌ക്ക് ഇന്ത്യ നല്‍കുന്ന സഹകരണം പ്രശംസ അര്‍ഹിക്കുന്നതാണെന്ന്മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റെ്രാജപക്ഷെ പറഞ്ഞു. ഇന്നലെ വൈകിട്ട് കൊളംബോയിലെത്തിയ മോദി. ശ്രീലങ്കയിലെ പ്രശസ്ത ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും, ശ്രീലങ്കന്‍ പ്രസിഡന്റെ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തിരുന്നു.
















