മടങ്ങി വരവ് ഉജ്വലമാക്കാനുള്ള ഒരുക്കത്തിലാണ് മഞ്ജു വാര്യര്‍. മോഹല്‍ലാല്‍, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിക്കുന്നതിന് കരാറൊപ്പിട്ടതിന് പിന്നാലെ സുരേഷ് ഗോപിയുടെ നായികയായും മഞ്ജു എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ആദാമിന്റെ മകന് അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പത്മപ്രിയ, ശാരദ, സിദ്ദീഖ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുമെന്ന സൂചനയുണ്ട്.
കളിയാട്ടം, പത്രം, സമ്മര്‍ ഇന്‍ ബത്ലഹേം തുങ്ങിയ ചിത്രങ്ങളിലൂടെ മികച്ച താരജോഡികളായി മാറിയ താരങ്ങളാണ് മഞ്ജുവും സുരേഷ് ഗോപിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: