തിരുവനന്തപുരം: നടി സുകുമാരിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമയിലെ അത്ഭുത പ്രതിഭാസമായിരുന്നു സുകുമാരി. അഞ്ച് തലമുറക്കാരോടൊപ്പം അഭിനയിക്കുകയും അവിടെയെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സുകുമാരിയുടെ നിര്യാണം സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
അഞ്ച് തലമുറക്കാരോടൊപ്പം അഭിനയിക്കുകയും അവിടെയെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സുകുമാരിയുടെ നിര്യാണം സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് ഗ്രാമവികസന പിആര്‍ഡി മന്ത്രി കെ.സി.ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വനംസ്പോര്ട്സ് വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: