നിനച്ചിരിക്കാതെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ അദ്ഭുതത്തിലാണ് സംസ്കൃതി എന്ന ഒന്‍പതാം ക്ലാസ്സുകാരി. മണിയന് പിള്ള രാജു നിര്‍മിച്ച്, രഞ്ജിത് സംവിധാനം ചെയ്ത്, മണിയന്‍പിള്ളയുടെ മകന് നിരഞ്ജന് ആദ്യമായി അഭിനയിച്ച ബ്ലാക് ബട്ടര്‍ഫ്ലൈസ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായിക്കഴിഞ്ഞു സംസ്കൃതി.
സംസ്കൃതിക്ക് ഇപ്പോള്‍ ഓഫറുകള്‍ ഏറി വരികയാണ്. അതും അന്യഭാഷാ ചിത്രങ്ങളില്‍നിന്ന്. തമിഴ്-തെലുങ്ക് സിനിമകള്‍ ഓരോന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു. തെലുങ്കില്‍ വി.ഐ.ആനന്ദ് സംവിധാനം ചെയ്ത് മാധവ് വല്ലോരു നായകനായ ചിത്രത്തില്‍ നായികയാണ് സംസ്കൃതി. അടുത്തുതന്നെ ചിത്രം റിലീസ് ചെയ്യും.
തമിഴില്‍ പ്രശസ്ത നടി സരിതയും കൂട്ടുകാരും ചേര്‍ന്നു നിര്‍മിക്കുന്ന ഒരു പ്രണയ ചിത്രത്തിലും നായികയാണ് സംസ്കൃതി. നിതിന്‍ കണ്ണനാണ് നായകന്. പ്രഭുവും സരിതയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇതു കൂടാതെ ഒട്ടേറെ ഓഫറുകള്‍ സംസ്കൃതിക്കു കിട്ടുന്നുണ്ട്. എന്നാല്‍ സിനിമയേക്കാള്‍ നൃത്തത്തിലാണ് സംസ്കൃതിയുടെ താല്പര്യം. മോഹിനിയാട്ടമാണ് ഇഷ്ട നൃത്ത സമ്പ്രദായം. ഒരു ഡാന്‍സ് പെര്‍ഫോമര്‍ എന്നറിയപ്പെടാനാണ് ഇഷ്ടവും.
“തെലുങ്കിലും തമിഴിലും ധാരാളം ഓഫറുകള്‍ വരുന്നുണ്ടെങ്കിലും സിനിമാഭിനയം രണ്ടാമത്തെ കാര്യമാണ്. പഠിത്തം മുഖ്യം. ഇഷ്ടം നൃത്തം. എന്റെ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം മാതാപിതാക്കളുടെ പിന്തുണയുണ്ട്.” സംസ്കൃതി പറയുന്നു.
സംസ്കൃതി ഷേണായിയുടെ ആദ്യ സിനിമ ശശി അയ്യഞ്ചിറ നിര്‍മിച്ച് നിഖില്‍ മേനോന് സംവിധാനം ചെയ്ത മൈ ഫാന്‍ രാമു ആണ്. ലാസ്റ്റ് റോസ് ഓഫ് ജൂലായ് എന്ന ടെലിഫിലിമിലാണ് ആദ്യം മുഖം കാണിച്ചത്. പിന്നീട് ഒട്ടേറെ പരസ്യ ചിത്രങ്ങള്‍ക്ക് മോഡലായി.
കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സംസ്കൃതിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട് ശ്രീ സുധീന്ദ്രാ മെഡിക്കല്‍ മിഷനിലെ ഡോക്ടറായ അച്ഛന് ഗോവിന്ദരാജ് ഷോണായിയും അമ്മ വിദ്യയും. ആര്‍എസ്എസ് പ്രാന്ത സംഘചാലകായിരുന്ന ടി.വി.അനന്തന്റെ പേരക്കുട്ടിയാണ് സംസ്കൃതി.
വെങ്കിടേഷ്.കെ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: