രഞ്ജിത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജു അഭിനയിക്കില്ല. ഇതോടെ മഞ്ജുവിന്റെ തിരിച്ചുവരവ് റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയായിരിക്കുമെന്ന് ഉറപ്പായി.
യുവനടന് പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഞ്ജുവിനൊപ്പം പൃഥ്വിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്ത.
കഥ പൂര്ണമായപ്പോള് നായികയ്ക്ക് പ്രാധാന്യമുള്ള ഒരു സിനിമ അല്ലാത്തതിനാലാണ് മഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് സൂചന.
ലളിതമായ ഒരു റോള്‍ നല്കി മഞ്ജുവിനെ അഭിനയിപ്പിക്കേണ്ടതില്ലെന്നാണ് രഞ്ജിത്തിന്റെ നിലപാട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ജി ഫോര്‍ ഗോള്‍ഡിന്റെ ചിത്രീകരണം ജനുവരി ആദ്യവാരം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: