വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമ വരുന്നു. ‘എഡ്യുക്കേഷന്‍ ലോണ്‍’ എന്ന സിനിമയില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രജനി.എസ്.ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. അസില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അബൂബേക്കര്‍ വിനോദ് നിര്‍മ്മിച്ച് മോനി ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘എഡ്യുക്കേഷന്‍ ലോണ്‍’ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. തിരക്കഥ, സംഗീതം-പായിപ്പാട് രാജു, ഛായാഗ്രഹണം-റീജു, ഗാനരചന-പൂവച്ചല്‍ഖാദര്‍, രാജേഷ്. ആര്. നാഥ്, കാര്യവട്ടം ശ്രീകണ്ഠന് നായര്‍, പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്റര്‍- അജയ് തുണ്ടത്തില്‍, പ്രൊ. കണ്ട്രോളര്-കിച്ചി പൂജപ്പുര, കല-രാജീവ് കൊഞ്ചിറവിള, ചമയം- ലാല്‍ കരമന, വസ്ത്രാലങ്കാരം-ശ്രീജിത്ത്, അസോ.ഡയറകടര്‍-സതീഷ് മരുതിങ്കല്‍, എഡിറ്റിംഗ്-വിഷ്ണു കല്യാണി, സ്റ്റുഡിയോ -എച്ച്.ഡി. സിനിമ കമ്പനി.
ജഗദീഷ്, പ്രേംജിത്ത്ലാല്‍, ശ്രീജിത്ത്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്, ജഗന്നാഥവര്‍മ്മ, ബ്രദേഴ്സ് മോഹന്‍, ശിവസൂര്യ, ഗീതാവിജയന്‍, മീനാകുമാരി, പാര്‍വ്വതി, മോളി ജോസഫ് എന്നിവരാണ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: