ഫഹദ് ഫാസില്‍ നായകനാകുന്ന നോര്‍ത്ത് 24 കാതം ഓണത്തിന് പ്രദര്‍ശനത്തിനെത്തും. നവാഗത സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഥ രചിച്ചിരിക്കുന്നതും ഇദ്ദേഹമാണ്. സ്വാതി റെഡ്ഡിയാണ് നായിക. തമിഴ് നടന്‍ പ്രേംജി അമരനും നോര്‍ത്ത് 24 കാതത്തില്‍ ഒന്നിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സി.വി.സാരഥിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നെടുമുടി വേണു, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ശ്രിന്ദ അഷബ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സംഗീത സംവിധാനം ഗോവിന്ദ് മേനോന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: