കൊച്ചി: ഗുഡ് കമ്പനി ആന്റ് എയ്ഞ്ചല്വര്ക്ക്സിന്റെ ബാനറില്‍ വി.അജിത്ത് കുമാറും, ജോ കൈതമറ്റവും, ക്രിസ്റ്റി കൈതമാറ്റവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന റെഡി (റെയര്‍ ഇമോഷണല്‍ ഡേ)ന്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും നടന്നു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ശ്രീനിവാസന് ദീപം തെളിയിച്ച് ചിത്രത്തിന്റെ സ്വിച്ച്ഓണ്കര്മ്മം നിര്‍വഹിച്ചു.
വസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ അരുണ്‍ഗോപിനാഥ്, അനിഷ് ഫ്രാന്‍സിസ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ചേര്‍ന്നാണ്. അരുണ്‍ ജെയിംസ് ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ബാവ നിര്‍വഹിക്കുന്നു. റഫിക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഇണം നല്‍കുന്നത്. ചിത്രത്തില്‍ ശ്രീനിവാസനെ കൂടാതെ ലാല്‍, ബൈജു, നന്ദു, ലെന, ഹണി റോസ് തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തില്‍ ആസിഫ് അലിയും അണിചേരുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരുപോലെത്തന്നെ വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേതെന്ന് തിരക്കഥാകൃത്തുക്കള്‍ അവകാശപ്പെട്ടു. കൊച്ചിയിലും കോട്ടയത്തും, ദുബായിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: