ജയഭാരതിയുടെയും സത്താറിന്റെയും മകന് കൃഷ് സിനിമയിലേക്ക്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി-സത്താര്‍ താരങ്ങളുടെ മകന് വെളളിത്തിരിയിലെത്തുന്നത്. മോഹന്‍ലാലിനൊപ്പമാണ് കൃഷിന്റെ അരങ്ങേറ്റം എന്ന പ്രത്യേകതയുമുണ്ട്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ കൃഷ് അമേരിക്കയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും അഭിനയത്തില്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സിനിമയ്ക്കായി കൃഷ് ജെ. സത്താര്‍ എന്ന് പേര് മാറ്റുകയായിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായിത്തന്നെയാണ് കൃഷ് വേഷമിടുന്നത്.
സിദ്ധാര്‍ഥ് എന്നാണ് ലേഡീസ് ആന്‍ഡ് ജെന്റില്മാനില് കൃഷിന്റെ കഥാപാത്രത്തിന്റെ പേര്. സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാലി നൊപ്പം അഭിനയിക്കാനായത് തന്റെ ഭാഗ്യമാണെന്ന് കൃഷ് പറയുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ മറ്റൊരു പ്രത്യേകത. 1992ല്‍ ലാലും സിദ്ദിഖും ചേര്‍ന്ന് സംവിധാനംചെയ്ത വിയറ്റ്നാം കോളനിക്കുശേഷം ഇപ്പോഴാണ് സിദ്ദിഖും മോഹന്‍ലാലും ഒരു പ്രോജക്ടിനായി കൈകോര്‍ക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ കഥയും തിരക്കഥയും സിദ്ദിഖ് തന്നെയാണ്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: