പൃഥ്വി വിഘ്നേഷ് ഫിലിംസിന്റെ ബാനറില്‍ നിലാ കമ്യൂണിക്കേഷന്‍സും പൃഥ്വി വിഘ്നേഷ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിന്‍ഡോസ് എന്ന തമിഴ് സിനിമയുടെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്നു.
സംവിധായകനും ഗാനരചയിതാവുമായ ബാലു കിരിയത്തും കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂരും നാടകകൃത്ത് വേട്ടക്കുളം ശിവാനന്ദനും ചേര്‍ന്ന് ചടങ്ങിന് ഭദ്രദീപം കൊളുത്തി.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നട ഭാഷകളിലും റിലീസ് ചെയ്യുന്ന വിന്‍ഡോസിന്റെ ഓഡിയോ റിലീസിംഗം മെയ് 15-ന് ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍ നടക്കും. കാര്‍ട്ടൂണിസ്റ്റും ആഡ് ഫിലിം മേക്കറുമായ സുനില്‍ പണിക്കരാണ് വിന്‍ഡോസിന്റെ സംവിധായകന്.
ചെന്നൈ നഗരത്തിലെ ഒരു അപ്പാര്‍ട്ടുമെന്റാണ് വിന്‍ഡോസിന്റെ കഥാപശ്ചാത്തലം. ഈ അപ്പാര്‍ട്ടുമെന്റിലെ ആറ് കുടുംബങ്ങളിലൂടെ കടന്നുപോകുന്ന വിന്‍ഡോസില്‍ യുവ ബിസിനസ് മാഗ്നറ്റായ ബാലചന്ദറായി വിനീതും നിത്യ എന്ന ടി.വി. അവതാരികയായി മുക്തയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വിന്‍ഡോസ് എന്ന സിനിമ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൗതുകക്കണ്ണുള്ള ജനാലയാണ്. ഈ അപ്പാര്‍ട്ടുമെന്റില്‍ നടക്കുന്ന ഒരു കൊലപാതകത്തിന് പിന്നിലുള്ള രഹസ്യത്തിലേക്ക് വിന്‍ഡോസ് പേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.
വിന്‍ഡോസിന്റെ തിരക്കഥ ഹെഡ്വിഗ് ബി നിര്‍വ്വഹിക്കുന്നു. രാധാകൃഷ്ണന് കാലടി, ഗോപന് കമലേശ്വരം, ദീപു ആര്.ശശിധരന് എന്നിവര്‍ ചേര്‍ന്ന് പൃഥ്വി വിഘ്നേഷ് ഫിലിംസിന്റെ ബാനറില്‍ നിലാ കമ്മ്യൂണിക്കേഷന്‍സിനൊപ്പം ഈ സിനിമ നിര്‍മ്മിക്കുന്നു. സന്തോഷ് മേലത്തുമേലെ ക്യാമറയും, അനില്‍ ഭാസ്കര്‍ സംഗീതവും, യുവഭാരതി, പളനി ഭാരതി ഗാനരചനയും നിര്‍വ്വഹിക്കുന്ന വിന്‍ഡോസില്‍ കെ.എസ്.ചിത്ര, കാര്‍ത്തിക്, ബെന്നി ദയാല്‍, ഷാന്‍, അശ്വതി കൃഷ്ണ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് എസ്.എല്‍.പ്രദീപും, ആര്‍ട്ട് ഡയറക്ഷന്‍ സുന്ദര്‍രാജും, കോസ്റ്റ്യൂംസ് പഴനിയും, മേക്കപ്പ് ബാലുവും, കൊറിയോഗ്രാഫി കൂള്‍ ജയന്തും, എഡിറ്റിംഗ് ശരവണനും, പി.ആര്.ഒ അയ്മനം സാജനും, എഫക്ട്സ് സുഭാഷ് എന്‍ നായരും നിര്‍വ്വഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാണ്ഡ്യന്, അസിസ്റ്റന്റ് ഡയറക്ടര്‍ അജിത്ത് പാട്ടത്തില്‍, നവിന്ദില് എരോള്‍ എന്നിവരാണ്. വിന്‍ഡോസിന്റെ ചിത്രീകരണം ജൂണ്‍ ആദ്യവാരം ചെന്നൈയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: