അനീഷ്-അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘മുല്ല മൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഹാസ്യപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പേര് ചുരുട്ട ജോസ്. ജോസിന്റെ ഒരിടത്താവളമാണ് കള്ളുഷാപ്പ്. സുഹൃത്തുക്കള്‍ ജോസിനെ കാണാന്‍ തേടി വരുന്നത് വീട്ടിലല്ല, കള്ളു ഷാപ്പിലാണ്. ഷാപ്പിന്റെ മുറ്റത്തെ മുല്ലച്ചെടിയുടെ ചുവട്ടില്‍ കള്ളുകുടിച്ച് പാട്ടുപാടി ജോസുണ്ടാകും.
ജോസ് നല്ലൊരു സാഹസികനാണ്. ധൈര്യശാലി, കിണറ്റിലിറങ്ങും പാമ്പിനെ പിടിക്കും കാളപൂട്ടും കാളപ്പോരു നടത്തും മരംകയറും ഇങ്ങനെ സാധാരണ ചെറുപ്പക്കാര്‍ മടിച്ചുപോകുന്ന പല കാര്യങ്ങളും ജോസ് വളരെ ഈസിയായി ചെയ്തു കഴിയും.
ഈ രീതിയില്‍ ചെയ്തു വന്ന ഒന്നു രണ്ട് സംഭവങ്ങള്‍ ജോസിന്റെ സ്വന്തം ജീവിതത്തിലേക്ക് ഉരുകിയിറങ്ങുകയായിരുന്നു. സ്നേഹം, പ്രേമം… ഇതൊന്നും ജോസിന്റെ നിഘണ്ടുവിലില്ല. എപ്പോഴും ഗൗരവമായിരിക്കും. എന്നാല്‍ വര്‍ത്തമാന ഭാവങ്ങള്‍ ചിരി നല്‍കുന്നതായിരിക്കും. രണ്ട് കുടുംബങ്ങളെ സംരക്ഷിക്കുന്ന ചുമതല ജോസില്‍ നിക്ഷിപ്തമായതോടെ കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളോട് പ്രണയം പോലെ എന്തോ ഒന്ന് ജോസിന് തോന്നിത്തുടങ്ങി. അങ്ങനെ കഥ പുതിയ വഴിത്തിരിവിലേയ്ക്കു കടക്കുന്നു.
ഇന്ദ്രജിത്തിനൊപ്പം മേഘനാരാജ്, അശോകന്, തിലകന്, ടിനി ടോം, കലാഭവന്‍ ഷാജോ ണ്, കോഴിക്കോട് നാരായണന്‍നായര്‍, അനന്യ, പ്രവീണ, രതീഷ് പല്ലാട്ട് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജ്യോതിര്‍മയുടെ ബാനറില്‍ സോമന് പല്ലാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: