ആശാലത എന്ന പേരുകേട്ടാല്‍ ‘ആരത്’ എന്ന് പലകുറി ചിന്തിക്കും. എന്നാല്‍ പ്രൊഫ. ജയന്തി എന്ന് കേട്ടാല്‍ ടി.വി. ചാനലിലെ പരമ്പര ശ്രദ്ധിക്കുന്നവര്‍ക്ക് ലവലേശമില്ല സംശയം. നിലാവും ഇരുട്ടും വെളിച്ചവും ഭയവും വിഹ്വലതയും സ്നേഹവും ക്ഷോഭവും എല്ലാം തന്മയത്തത്തോടെ അവതരിപ്പിക്കുന്ന ‘കുങ്കുമപ്പൂവി്’ ലെ മിന്നും താരം. ആശാലത എന്ന നര്‍ത്തകി അഭിനേത്രിയായി പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിക്കുന്നത് നീണ്ട ഇടവേളക്ക്ശേഷമുള്ള തിരിച്ചുവരവിലൂടെയാണ്. കൃഷ്ണന്‍കുട്ടിയുടെയും പ്രശസ്തനര്‍ത്തകി കലാമണ്ഡലം സുമതികുട്ടിയമ്മയുടെയും മകളാണ് ആശ .ഓര്മവച്ചനാള് മുതല്‍ നൃത്തചുവടുകള്‍ അഭ്യസിച്ചിരുന്നു. ഗുരുവും മാര്‍ഗദര്‍ശിയുമായ അമ്മയുടെ ശിക്ഷണമാണ് തന്നെ താനാക്കിയത് എന്ന് ആശ പറയുന്നു. പ്രശസ്തയായിരുന്നിട്ടും അമ്മ, അമ്മയുടെയും ഭാര്യയുടെയും, ഇപ്പോള്‍ അമ്മൂമ്മയുടെയും റോളുകളില്‍ നൂറുശതമാനം തിളങ്ങിയിരുന്നു. എത്ര തിരക്കിനിടയിലും സൗഹൃദം പങ്കിടാന്‍ വിമുഖത കാട്ടാത്ത ആശ മലയാള അഭിനയലോകത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഏഷ്യാനെറ്റിലെ കുങ്കുമപ്പുവിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് ജയന്തി എന്ന ആശാലത.
അഭിനയമികവിലും വശ്യമായ പെരുമാറ്റത്തിലൂടെയും വേറിട്ട വ്യക്തിത്വത്തെ ഇവര്‍ പ്രതിഫലിപ്പിക്കുന്നു. അഭിനയസാദ്ധ്യത ഏറെയുള്ള കഥാപാത്രമാണ് ജയന്തിയുടേത്.അതുകൊണ്ടാണ് ഒരേ സമയം രണ്ടുമുഖങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ കഥാപാത്രത്തെ സ്വീകരിച്ചത്. ഈ വര്‍ഷത്തെ ഏഷ്യാനെറ്റിന്റെ മിനിസ്ക്രിനിലെ നല്ല നടിക്കുള്ള പുരസ്കാരം ജയന്തിയിലൂടെ ആശ അര്‍ഹയായി.
കാലടി ശങ്കരാകോളേജില് പഠിക്കുന്ന കാലത്താണ് നല്ല നര്‍ത്തകിക്കുള്ള ദേശീയ പുരസ്ക്കാരം ആശയെ തേടിഎത്തുന്നത്. ഈ അംഗീകാരത്തിന് അര്‍ഹയായ ആദ്യത്തെ മലയാളിയാണ് ഇവര്‍. വിവാഹത്തിന് മുമ്പ് കമലദളം, ഭൂതകണ്ണാടി എന്നീ സിനിമകളിലേക്ക് ക്ഷണം വന്നെങ്കിലും മകളെ കുടുംബിനിയായി കാണാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ അത് നിരസിച്ചു. കുറച്ച് ടെലിഫിലുമിലും സീരിയലിലും ആയി ആശ തന്റെ ആഗ്രഹം ഒതുക്കി. വിവാഹിതയായ ആശയുടെ തട്ടകം പിന്നീട് ദുബായ് ആയിരുന്നു. അവിടെ ‘കൈരളി കലാകേന്ദ്ര’ എന്ന ഡാന്‍സ് സ്ക്കൂള് തുടങ്ങി. ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ക്കൂളിന് യു .എ. യില്‍ നാല് ശാഖകള്‍ ഉണ്ട്. മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളിന്റെ ജീവനാഡി ആശയാണ്. ഇവിടെ നൃത്തത്തോടൊപ്പം ചിത്രരചന, കര്‍ണാടിക് സംഗീതം, വാദ്യോപകരണങ്ങള്‍ എല്ലാ പഠിപ്പിക്കുന്നു. കടലനിക്കരെയുള്ള കലാകേന്ദ്രത്തിന്റെ വളര്‍ച്ചയുടെ ചുക്കാന്‍ പിടിക്കുന്നത് ഭര്‍ത്താവ് ശരത്് ആണ്. ശരത്തിന്റെ പ്രോത്സാഹനമാണ് നര്‍ത്തകിയില്‍നിന്നും അഭിനേത്രിയായി ജൈത്രയാത്രതുടരുന്നതിന് സഹായമായത്. നല്ലൊരു അദ്ധ്യാപിക എന്ന ബഹുമതിയും ആശ ഇതിനകം സമ്പാദിച്ചു. ഗള്‍ഫില്‍ റേഡിയോയില്‍ കുറച്ചുകാലം ജോലിനോക്കിയിരുന്നു. ഒരിക്കല്‍ അബുദാബിയിലെ പൊള്ളുന്നചൂടിന്റെ കാഠിന്യം അറിയാന്‍ ഇടവന്നപ്പോള്‍ ആണ് സാധാരണക്കാരന്റെ നൊമ്പരം ശ്രദ്ധയില്‍പ്പെട്ടത്. മരുഭൂമിയിലെ മഴ എന്ന ‘തീം’ന്റെ ജനനം അവിടെനിന്നാണ്. ഏഷ്യാനെറ്റിന്റെ ഒരു ഷോയിലൂടെയാണ് ഇത് അരങ്ങ്തകര്‍ത്തത്. ഇതിനകം ധാരാളം കോറിയോഗ്രാഫികളും ചെയ്തിട്ടുണ്ട്.
പുരാണങ്ങളിലെ കഥകള്‍ നൃത്താവിഷ്കാരത്തിലൂടെ പല വേദികളിലും അവതരിപ്പിച്ചുട്ടുണ്ട്. ഇതില്‍ ഉടനീളം എല്ലാ കഥാപത്രങ്ങളെയും നര്‍ത്തകി തന്നെയാണ് അവതരിപ്പിക്കുന്നത്. നെഗേറ്റെവ്-പോസീറ്റിവ് കഥാപാത്രങ്ങളെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളിലൂടെ നവരസങ്ങളിലെ അന്തസത്ത അറിഞ്ഞ് പ്രതിഫലിക്കാന്‍ കഴിയുന്നത് ഒരു നര്‍ത്തകിക്ക് മാത്രമായിരിക്കും. ചുരുങ്ങിയ സമയത്തില്‍ ഒരു വ്യക്തിതന്നെ വിവിധഭാവങ്ങളെ അവതരിപ്പിക്കുമ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. പ്രേക്ഷകരുടെ പ്രോത്സാഹനമാണ് നര്ത്തികിക്ക് കിട്ടുന്ന അംഗീകാരം. ഒരു നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നതിന് കുറേ പേരുടെ അദ്ധ്വാനവും സാധനയും അതിന് പിന്നിലുണ്ട്. പലപ്പോഴും ഒരു അഭിനേത്രി നര്‍ത്തകിയാകുമ്പോള്‍ ജനങ്ങളില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം വെറും ഒരു നര്ത്തികിക്ക് കിട്ടാറില്ല. ജീവിതം നൃത്തതിന് വേണ്ടി ഉഴിഞ്ഞ് വച്ച നര്‍ത്തകി ചെയ്യുന്ന സാധനയോ പരിശ്രമോ ഒരിക്കലും അഭിനേയത്രിയായ നര്‍ത്തകി ചെയ്യാറില്ല. അതിന് സമയം കിട്ടാറില്ല . നൃത്തം സാധനയാണ്. നൃത്തവും താളവും അഭിനയവും എല്ലാം ഈശ്വരന്റെ വരദനാമാണ്. കുച്ചുപ്പുടിയും ഭരതനാട്യവും ഏറെ ഇഷ്ടപ്പെടുന്ന ആശ നൃത്തരംഗത്ത് പുതിയപരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധാലുവാണ്. ഒരു കലാകാരിയായി അറിയപ്പെടുന്നതാണ് തന്റെ ജന്മസാഫല്യം.
ഇപ്പോള്‍ അഭിനയരംഗത്ത് സജീവമായതിനുശേഷം എല്ലാ മാസവും ഒരു സ്റ്റേജ് ഷോ എങ്കിലും കേരളത്തില്‍ നടത്തുന്നു. നൃത്തിന് ഒരു ഉത്തേജനമാണ് അഭിനയം. തിരിച്ചുവരവിലൂടെ പഴയ ആശാലതയെ ജനങ്ങള്‍ വീണ്ടും അംഗീകരിക്കുന്നതിന്റെ തെളിവാണ് ഇതെല്ലാം. മാസത്തില്‍ എട്ട് ദിവസം മാത്രമാണ് കുങ്കുമപ്പൂവിനായി മാറ്റിവച്ചരിക്കുന്നത്. ദുബായിലുള്ള ഭര്‍ത്താവിന്റെയും മക്കളുടെയും പ്രോത്സഹാനമാണ് തന്റെ തളരാത്ത ജീവിതരഹസ്യം. അടുത്തിടെ അമ്മയും താനും മക്കളും ഒരുമിച്ച് നൃത്തവേദി പങ്കിട്ടത് മൂന്ന്തലമുറയുടെ സംഗമത്തിന് ഗുരുവായൂര്‍ സാക്ഷിയായി. നൃത്തരംഗത്തെ കുലപതിയായ അമ്മയില്‍ നിന്നും വളരെ കുറച്ച് മാത്രമേ പഠിച്ചിട്ടുള്ളു. ചെറുപ്പത്തിലെ അലസായ താന്‍ നൃത്തത്തെ ഗൗരവമായി കണ്ടിരുന്നില്ല. ചെറുപ്പത്തില്‍ മടിച്ചിയായ ആശ ഈ തിരക്കിനിടയിലും ടൈമാനേജ്മെന്റിലൂടെ ഭാര്യ, അമ്മ, മകള്‍, നര്‍ത്തകി, അദ്ധ്യാപിക, അഭിനേത്രി റോളുകള്‍ അനയാസം കൈകാര്യം ചെയ്യന്നു. മലയാളിയില്‍ നിന്ന് തനിക്ക് കിട്ടുന്ന അംഗീകാരവും വിമര്‍ശനവും ഒരേ മനസ്സോടെയാണ് താന്‍ സ്വീകരിക്കുന്നത്.
ആക്സമികമായാണ് വിവാഹത്തിന്ശേഷം അഭിനയരംഗത്തേക്ക് വന്നത്. ആറ് വര്‍ഷം മുമ്പ് ദുബായില്‍ ചിത്രീകരിച്ച ഡ്രിം സിറ്റി എന്ന ടെലിഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് ആശയുടെ രണ്ടാംവരവ്. പിന്നെ ഒന്നരവര്‍ഷം മുമ്പ് നിഴലും നിലാവും പറയുന്നത് എന്ന സിരിയല്‍ അമൃതചാനലിന് വേണ്ടി ചെയ്തു. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടി. അങ്ങനെയാണ് ജയന്തിയിലൂടെ വീണ്ടും ഇവിടെ നിറഞ്ഞ സാന്നിദ്ധ്യമായത്.
നൃത്തതിലെ ലാസ്യഭാവങ്ങള്‍, നവരസങ്ങള്‍ ഇവ അഭിയനത്തിന് മികവേകുന്നു. അഭിനയരംഗത്ത് സ്ക്രിപ്റ്റ് വായിക്കുക, കഥാപാത്രത്തെ ഉള്ക്കൊള്ളക്കുക, ശരീരഭാഷ അറിയുക ഇത്രയും മനസ്സിലാക്കിയാല്‍ അനായാസേന അഭിനയിക്കാം. ഒരു സമയം വളരെ ചെറിയഭാഗം അഭിനയിച്ചാല്‍ മതി എന്നുള്ളതും സൗകര്യമാണ്. എന്നാല്‍ നൃത്തം തത്സമയം വിവിധഭാവഅഭിനയത്തിലൂടെ നിര്ദ്ദിഷ്ടസമയപരിധിക്കുള്ളില് ചെയ്ത് തീര്‍ക്കണം. ഒരു നര്‍ത്തകിക്ക് നല്ല അഭിനേത്രിയായികാം എന്ന് തന്റെ ജീവിതത്തിലൂടെ ഇവര്‍ തെളിയിച്ചു.
അഭ്രപാളികളിലൂടെ നമ്മുടെ പ്രിയ താരമായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. വിജിന് ജോസിന്റെ ‘ഫ്രൈഡ ഇലവന് ഇലവന്’ എന്ന സിനിമ ജൂലൈ ആദ്യവാരത്തില്‍ തിയേറ്ററുകളില്‍ എത്തും. ആലപ്പുഴയില്‍ ചിത്രീകരിച്ച ഇതിന്റെ നായകന് പ്രകാശ് ബാരേയാണ്. ഒരു പുരുഷന്റെ വിജയരഹസ്യം സ്ത്രീയാണെങ്കില്‍ ഇവിടെ സ്ത്രീയുടെ കഴിവിനെ തൊട്ടറിഞ്ഞത് പുരുഷനാണ്. താരം ആശയല്ല; മറിച്ച് ആശയുടെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമുള്ള ശരത് തന്നെ.
ഷൈലാമാധവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: