മാരകവിഷമായ എന്ഡോസല്ഫാന് സിനിമയ്ക്കും പശ്ചാത്തലമാകുന്നു. ‘ദേവനാരായണ ഭട്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ദേശത്തിന്റ ദുരിതത്തിന്റെ കഥപറയാനൊരുങ്ങുകയാണ്.
ദേവനാരായണ ഭട്ട് മനുഷ്യസ്നേഹിയായ ഭിഷഗ്വരനാണ.് കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി എന്ഡോസല്ഫാന് ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ലണ്ടനില്‍ നിന്ന് കാസര്‍കോട്ടെ സ്വര്ഗ്ഗയിലെത്തിയിട്ട് കാലങ്ങളായി.
വിഷകന്യകയായ സ്വര്ഗ്ഗയുടെയും മാരക വിഷമേറ്റ് പിടയുന്ന അവിടുത്തെ മനുഷ്യരുടെയും ഹൃദയസ്പന്ദനങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണ് അദ്ദേഹം.
സ്വര്‍ഗ്ഗ മുമ്പ് സുന്ദരിയായ കന്യകയായിരുന്നു. ഇന്നവള്‍ മാരകവിഷവാഹിനിയാണ്. എന്ഡോസല്ഫാന് ദുരിതം ഏറ്റുവാങ്ങേണ്ടിവന്നവര്ക്കു വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു എഴുപതുകാരന്റെ ജീവിതമാണ് സിനിമ.
പ്രകൃതിയാണ് ദേവനാരായണ ഭട്ടിലെ പ്രധാന കഥാപാത്രം. ചിരിക്കാനും കരയാനും ജീവിക്കാനുമറിയാത്ത പച്ചയായ മനുഷ്യരുടെ കഥകൂടിയാണീ ചലച്ചിത്രം.
ഗാനരചയിതാവ്, നാടകകൃത്ത്, കൂടാതെ മിനിസ്ക്രീനിലും കഴിവു തെളിയിച്ച എം.ആര്.വേണുവാണ് തന്റെ ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനും ഒരു വര്‍ഷത്തെ എന്ഡോസല്ഫാന് പഠനത്തിനും ശേഷം അറുപതാമത്തെ വയസ്സില്‍ ഇത്തരത്തിലൊരു ചലച്ചിത്രമൊരുക്കുന്നത്.
സ്നേഹ ഗായത്രിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിരവധി ഹൃദയഭേദക മുഹൂര്‍ത്തങ്ങളുണ്ട്. എന്ഡോസല്ഫാന് സമര നായിക ലീലാകുമാരിയമ്മയെ കൂടാതെ പ്രമുഖ നടീനടന്മാരും വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: