തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ ബാലകൃഷ്ണയെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബാപ്പു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ശ്രീരാമരാജ്യം’. ശ്രീരാമനായി ബാലകൃഷ്ണയും സീതാദേവിയായി നയന്‍താരയും രംഗത്തെത്തുന്ന ചിത്രത്തില്‍ നാഗേശ്വരറാവു, കെ.ആര്.വിജയ, ബ്രഹ്മാനന്ദം, ജയസുധ, റോജ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ആന്ധ്രാപ്രദേശില്‍ പുറത്തിറക്കിയിരുന്നു. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇളയരാജയുടേതാണ് സംഗീതം. ബാപ്പു സംവിധാനം ചെയ്യുന്ന ശ്രീരാമരാജ്യം ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ കിരണാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രം തെലുങ്കില്‍ ഒരുക്കുന്നതോടൊപ്പം തന്നെ തമിഴിലും പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: