ഇളയദളപതി വിജയും മുരുകദോസും ഒന്നിക്കുന്നു. ഗജിനി, ഏഴാം അറിവ് എന്നീ ചിത്രങ്ങളില്‍ സൂര്യയെ നായകനാക്കി വിജയം കൊയ്ത മുരുകദോസ് തുപ്പാക്കി (മലയാളത്തില്‍ തോക്ക് എന്നര്‍ത്ഥം) യില്‍ വിജയിനെ നായകനാക്കി വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ചിത്രത്തിന് 65 കോടിരൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ തുക ചെലവ് വരുന്ന ചിത്രത്തില്‍ വിജയ് ആദ്യമായാണ് അഭിനയിക്കുന്നത്.
കലൈപ്പുലി എസ്.താണു ആയിരിക്കും ചിത്രം നിര്‍മിക്കുക. നായികാസ്ഥാനത്തേക്ക് കാജള്‍ അഗര്‍വാളിനെയാണ് പരിഗണിക്കുന്നത്. മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ തുപ്പാക്കി ഒരു ആക്ഷന്‍ പടമായിരിക്കും. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജനാണ്.
ദീപാവലി റിലീസായ വിജയ് ചിത്രം ‘വേലായുധം’റെക്കോര്‍ഡ് കളക്ഷന്‍ സൃഷ്ടിച്ച് ഒന്നാംസ്ഥാനം നേടിക്കൊണ്ട് മുന്നേറ്റം തുടരുകയാണ്. ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായ അമീര്ഖാന് ചിത്രം ‘ത്രീ ഇഡിയറ്റ്സി’ന്റെ തമിഴ് റീമേക്കായ നന്‍പനില്‍ വിജയ് അഭിനയിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ തുപ്പാക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: