മുംബൈ: ബോളിവുഡ് അഭിനേത്രി ഐശ്വര്യറായ് ബച്ചന് ഗര്‍ഭിണിയാണെന്നുള്ള വിവരം മറച്ചുവെച്ചതുമൂലം തനിക്ക് സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതായി സംവിധായകനായ മധൂര്‍ ഭണ്ഡാര്‍ക്കര്‍ വെളിപ്പെടുത്തി. തന്റെ ഡ്രീം പ്രൊജക്ടായ ‘ഹീറോയിന്’ എന്ന ചിത്രം നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നുവെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ വേളയില്‍പ്പോലും ഐശ്വര്യാറായ് താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം വെളിപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മേറ്റ്ല്ലാവരെയുംപോലെ മാധ്യമങ്ങളില്‍നിന്നാണ് ഐശ്വര്യ ഗര്‍ഭിണിയാണെന്നുള്ള വിവരം തനിക്കറിയാന്‍ കഴിഞ്ഞത്. ഗര്‍ഭിണിയായ ഒരു നടിക്ക് അഭിനയിക്കാന്‍ സാധ്യമല്ലാത്ത ആയാസകരമായ രംഗങ്ങള്‍ സിനിമയിലുള്ളതിനാല്‍ താന്‍ ആ പ്രൊജക്ട് നിര്‍ത്തിവെക്കുകയായിരുന്നു. ‘ബോളിവുഡ് ഹംഗാമ’ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ ഭണ്ഡാര്‍ക്കര്‍ വെളിപ്പെടുത്തി.
ഗര്‍ഭാവസ്ഥയേയും അമ്മമാരെയും താന്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ഐശ്വര്യ ഒരു നടി എന്ന നിലയില്‍ സ്വന്തം തൊഴിലിനോട് വഞ്ചന കാണിച്ചതായും അവരുടെ ശാരീരികാവസ്ഥ നേരത്തെ അറിയിക്കുകയായിരുന്നുവെങ്കില് സിനിമാ ചിത്രീകരണം ആരംഭിക്കുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരുമകള്‍ ഐശ്വര്യാറായ് ഗര്‍ഭിണിയാണെന്നുള്ള കാര്യം മുതിര്‍ന്ന ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: