യോഗയ്ക്ക് എട്ട് അംഗങ്ങളാണുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. യമവും നിയമവും തുടക്കക്കാര്‍ക്ക്, ചെയ്യാവുന്നതെന്ത്, ചെയ്യാന്‍ പാടില്ലാത്തതെന്ത് എന്നുള്ളതാണ് അവ. എന്തുചെയ്യാം, എന്തു ചെയ്തുകൂടാ എന്ന രീതിയിലുള്ള ഗുണപാഠ പാഠങ്ങള്‍. ലളിതമായ സദാചാരനിഷ്ഠകള്‍ ഉറപ്പിച്ചുകൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ആസനങ്ങള്‍ ശരീരത്തെ സംബന്ധിക്കുന്നതാണ്. ശരീരം നിങ്ങള്‍ക്ക് വലിയ ഒരു ഘടകമാണ്. ആളുകള്‍ അംഗീകരിച്ചാലുമില്ലെങ്കിലും ശരീരം വലിയ ഘടകം തന്നെയാണ്. ഭൗതികമായ പരിണാമം ഒരു വലിയ ഘടകമാണ്. അത് നിങ്ങളെ പലതരത്തില്‍ ഭരിക്കുന്നു. നമ്മുടെ ശരീരത്തെ ഒരുപരിധിവരെയെങ്കിലും ശരിയായി വയ്ക്കുന്നില്ലെങ്കില് ശരീരത്തെ ഒരുപരിധിവരെയെങ്കിലും ശരിയായി വയ്ക്കുന്നതില്ലെങ്കില് അതിനെപ്പറ്റിയുള്ള കൊച്ചുകൊച്ചുകാര്യങ്ങള്ക്കപ്പുറത്തേക്ക് ചിന്തിക്കുവാന്‍ നമുക്ക് കഴിയാതെ വരും. നിങ്ങളുടെ കാലിന് വേദനയാണെന്ന് കരുതുക. ഞാന്‍ പ്രബോധോദയത്തപ്പറ്റി അപ്പോള്‍ എത്ര തന്നെ സംസാരിച്ചിട്ടും കാര്യമില്ല. ഞാന്‍ ദൈവത്തെത്തന്നെ നിങ്ങളുടെ മുന്പില് കൊണ്ടുവന്നാലും നിങ്ങള്‍ ആകെ ചോദിക്കുന്ന വരം “ദൈവമേ, ഈ കാല്വേദനയില്നിന്ന് എനിക്ക് മുക്തി നല്കിയാലും.” എന്ന് മാത്രമായിരിക്കും. ശരീരത്തിന് നിങ്ങളുടെമേല്‍ അത്രയ്ക്കും അധീശത്വം ഉണ്ട്. അതുകൊണ്ട് നമ്മള് ശരീരത്തെ കൈകാര്യം ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ആസനങ്ങളുടെ ഉദ്ദേശം ശരീരത്തെ സജ്ജീകരിക്കുകമാത്രമല്ല, അത് ശരീരത്തെ സൂക്ഷ്മമാക്കുകയും ചെയ്യുന്നു. സ്ഥൂലമായ തലത്തില്‍ നിന്ന് ഇതിനെ സൂക്ഷ്മമായ തലത്തിലേക്ക് കൊണ്ടുവരുന്നു.
ചൈതന്യവും ഇപ്രകാരം സ്ഥൂലവും സൂക്ഷ്മമായും ഇരിക്കാം. ഈ പ്രപഞ്ചസൃഷ്ടിയെത്തന്നെ നോക്കുക – ഈ അസ്തിത്വമാകെ ഒരേ ചൈതന്യം തന്നെയാണെന്ന് ആധുനികശാസ്ത്രം സംശയലേശമന്യേ നിങ്ങള്‍ക്ക് തെളിയിച്ചുതന്നിരിക്കുന്നു. ചെളിയായിക്കിടക്കുന്നതും ഉറുമ്പുമായി ഇഴയുന്നതും, മരമായി നില്ക്കുന്നതും ഞാനായി ഇവിടെ ഇരിക്കുന്നതും എല്ലാം ഒരേ ചൈതന്യം. പലതരത്തില്‍ സ്വയം സാക്ഷാത്കാരം നടത്തുന്ന ഒരേ ചൈതന്യം തന്നെയാണത്. സ്ഥൂലമായ തലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെ ആ ചൈതന്യം വ്യാപരിച്ചിരിക്കുന്നു. ഏറ്റവും താഴ്ന്ന അവസ്ഥയിലുള്ളതിനെ നിങ്ങള്‍ ഭൗതികപദാര്ത്ഥങ്ങളെന്ന്, അചേതന വസ്തുക്കളെന്ന് വിളിക്കുന്നു. ഏറ്റവും ഉന്നതമായ അവസ്ഥയിലുള്ളതിനെ നിങ്ങള്‍ ദൈവമെന്നും വിളിക്കുന്നു. നിങ്ങളുടെ ചൈതന്യത്തെ അതിസൂക്ഷ്മമാക്കിത്തീര്ക്കുകയും മണ്ണായിരിക്കുന്ന അവസ്ഥയില്‍നിന്ന് ദൈവമാകുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ദിവ്യചൈതന്യമുള്ളവനായിത്തീരുന്നു. നിങ്ങളുടെ ചൈതന്യത്തെ സൂക്ഷ്മാവസ്ഥയിലേക്ക് പരിണമിപ്പിക്കണമെങ്കില് നിങ്ങളുടെ മനസ്സും ശരീരവും സഹകരിച്ചേ മതിയാവൂ.ഇല്ലെങ്കില്‍ അത് സാധ്യമാവുകയില്ല. ശരീരത്തേയും മനസ്സിനേയും ചൈതന്യമായി സമന്വയിപ്പിച്ച് സൂക്ഷ്മമായ തലത്തിലേക്ക് കൊണ്ടുവരിക എന്നതാണ് യോഗയിലൂടെ ചെയ്യുന്നത്. ആറുമാസം പ്രാണായാമം ശീലിച്ചാല്‍, തീര്‍ച്ചയായും എല്ലാ പ്രകാരത്തിലും അധികമായ സൂക്ഷ്മാവസ്ഥയാര്ജ്ജിച്ച ഒരു വ്യക്തിയായി നിങ്ങള്‍ മാറുമെന്ന് കാണാന്‍ കഴിയും. ജീവിതത്തെ വളരെക്കൂടുതല്‍ സൂക്ഷ്മബോധത്തോടുകൂടി നിങ്ങള്‍ക്ക് തൊട്ടറിയാന്‍ കഴിയും. വളരെകൂടുതല്‍ സൂക്ഷ്മബോധത്തോടെ ജീവിതത്തെ അനുഭവിച്ചറിയാന്‍ കഴിയും.
ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: