ഇന്ന് മിക്കവാറും ജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞ ‘യോഗചര്യ’ രാജയോഗത്തിന്റെ ഒരംശമാണ്. ഇതിനം ‘ഹഠയോഗം’ എന്നും പേരുണ്ട്. പഞ്ചകോശാധിഷ്ഠിതമായ ശരീരം, അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം, അതില്‍ വരാവുന്ന ജീര്‍ണാവസ്ഥ, ഇതിന്റെ പരിഹാരങ്ങള്‍, അതില്‍ക്കൂടി എത്തിച്ചേരാവുന്ന അരോഗാവസ്ഥ, അവസാനം മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന കുണ്ഡലിനിയെ ശിരസ്സിലെ സഹസ്രാരചക്രത്തിലെത്തിക്കുന്നതോടെ കൈവരാവുന്ന മോക്ഷം ഇങ്ങനെയാണ് രാജയോഗ അനുഷ്ഠാനക്രമം. ഇതില്‍ 8 പടവുകളുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി.
യോഗാസനങ്ങളോ മേല്പറഞ്ഞ അനുഷ്ഠാനങ്ങളോ പരിഷ്കാരത്തിന്റെ പേരിലോ വെറും കൗതുകത്തിന്റെ പേരിലോ അനുഷ്ഠിച്ചതുകൊണ്ട്, വലിയ കാര്യമൊന്നുമില്ല. മറ്റേത് വിദ്യയും പോലെ തന്നെ യോഗവിദ്യയും ഗുരുമുഖത്തുനിന്ന് അഭ്യസിക്കണം. അതിന് കൃത്യമായ ദിനചര്യയും അഭ്യാസവും ആവശ്യമാണ്. മനുഷ്യന്റെ ശരീരവും മനസ്സും രണ്ടാണെന്ന് ചിന്തിക്കാതെ അന്യോന്യപൂരകമാണെന്ന മനസ്സിലാക്കാനും, മനശക്തികൊണ്ട് ശരീരത്തെ നിയന്ത്രിക്കുന്നതുപോലെ അഭ്യാസശക്തികൊണ്ട് മനസ്സിനെ നിയന്ത്രിക്കാമെന്നുമുള്ള തത്വം പ്രായോഗികമാക്കാനും കഴിയുമ്പോള്‍ നമുക്ക് ആനന്ദമയകോശത്തില്‍ എത്തിച്ചേരാനും, പരമാനന്ദം അനുഭവിക്കാനും വഴിയുണ്ടാകുന്നു. ഇത് സാധാരണക്കാര്‍ക്ക് എളുപ്പം പോകാവുന്ന മാര്‍ഗമല്ല.
– നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: