നട്ടെല്ലിലെ കണ്ണികള്‍ക്ക് അയവും ഞരമ്പുകള്‍ക്ക് ബലവും നികുഞ്ജാസനം അഭ്യസിക്കുന്നതിലൂടെ ഉണ്ടാകുന്നു. പ്രൊലാപ്സിന്റെ സംശയമുള്ള സ്ത്രീകള്‍ കുറച്ചു ദിവസം പതിവായി ഈ ആസനം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ ഓപ്പറേഷന് ഒഴിവാക്കാം. കാലത്ത് വെറും വയറ്റിലും വൈകിട്ട് അഞ്ച് മണിക്കും (ഭക്ഷണം കഴിഞ്ഞ് നാല് മണിക്കൂറുകള്‍ക്ക് ശേഷം) അവര്‍ നികുഞ്ജാസനം ചെയ്യണം. അതോടൊപ്പം ലഘുവായ മറ്റു ചില ആസനങ്ങള്‍ കൂടി ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്.
ചെയ്യേണ്ട വിധം:-
1. വജ്രാസനത്തില്‍ ഇരുന്നിട്ട് മുട്ടില്‍ എഴുന്നേല്ക്കുക.
2. ഈ നില്പില്, കൈകെട്ടി നെറ്റിക്കുമുകളിലായി പിടിച്ചുകൊണ്ട് ഉടലും തലയും മുന്നോട്ട് ചാഞ്ഞ് വന്ന് കെട്ടിയിരിക്കുന്ന കൈകള്‍ തറയില്‍ കിടത്തിവച്ചതിനു ശേഷം അതിന്റെ മേല്‍ തല ഒരു വശം ചെരിച്ചുവയ്ക്കുക. ഈ നിലയില്‍ നിതംബം മുകളിലും ശിരസ് താഴെയുമാണല്ലോ.
3. ഈ അവസ്ഥയില്‍ കിടന്നുകൊണ്ട് അഞ്ചുതവണ ദീര്‍ഘമായി ശ്വാസം എടുക്കുകയും ദീര്‍ഘമായി ശ്വാസം വിടുകയും ചെയ്യുക.
4. തുടര്‍ന്ന് രണ്ടുമൂന്നു തവണ സ്വാഭാവികമായി ശ്വാസോച്ഛ്വാസം ചെയ്യുക.
5. ഇനി തല മറ്റേ വശം ചെരിച്ചു വയ്ക്കുക.
6. ഈ സ്ഥിതിയിലും ദീര്‍ഘമായി അഞ്ചു പ്രാവശ്യം ശ്വാസോച്ഛ്വാസവും തുടര്‍ന്നു രണ്ടുമൂന്നു തവണ സ്വഭാവികമായ ശ്വാസോച്ഛ്വാസവും ചെയ്യുക. ഇത്രയുമാണ് ഒരു തവണത്തെ നികുഞ്ജാസനം. ഇത് അഞ്ച് തവണ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: