ചൈനീസ് അന്തര്‍വാഹിനിക്ക് നങ്കൂരമിടാന്‍ അനുവദിക്കണമെന്ന ചൈനീസ് അപേക്ഷ ശ്രീലങ്ക നിരസിച്ചിട്ടുണ്ട്. 2014 ഒക്ടോബറില്‍ ചൈനീസ് അന്തര്‍വാഹിനി ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടത് മേഖലയിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ശ്രീലങ്കയുടെ പുതിയ തീരുമാനം എന്നത് ശ്രദ്ധേയമായി.
ഈ മാസം 16നെത്തുന്ന ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോയില്‍ താവളമൊരുക്കണമെന്ന ചൈനയുടെ അപേക്ഷയാണ് തള്ളപ്പെട്ടത്. കൊളംബോ തുറമുഖത്തെ ചരക്കുനീക്കത്തിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അതിനുപരി തന്ത്രപ്രധാന മേഖലയായ കൊളംബോയില്‍ ചൈനീസ് അന്തര്‍വാഹനിക്ക് ഇടംകൊടുക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അപ്രമാദിത്വത്തിന് വലിയ വെല്ലുവിളി കൂടിയാണ്.
മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ അനുകൂല തീരുമാനങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് ഉയരുന്നത് ശ്രദ്ധേയമായി.
















