പുതുച്ചേരി: കൗമാരക്കാരനെ കൊന്ന് കഴുത്തറത്ത് പോലീസ് സ്റ്റേഷന് മുന്നിലേക്ക് തലവലിച്ചെറിഞ്ഞു. കഴിഞ്ഞദിവസം രാത്രി പുതുച്ചേരിക്കടുത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ഒരു തടാകക്കരയില്‍ വച്ച് കൊല നടത്തിയ ശേഷം ബൈക്കിലെത്തിയ ഒരു സംഘം കവറിലിട്ട തല പോലീസ് സ്റ്റേഷന് മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.
തടാകക്കരയില്‍ നിന്നും ഇയാളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ ശേഷം അക്രമികള്‍ അറുത്തെടുത്ത തലയുമായി കിലോ മീറ്ററുകള്‍ സഞ്ചരിച്ച് പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് പോലീസും പുതുച്ചേരി പോലീസും സംഭവത്തെപറ്റി അന്വേഷിച്ചു വരികയാണ്. സുവേതുവിന്റെ സഹോദരന് വിനോദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അഭിപ്രായ വിത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
















