റോം: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു വേണ്ടി ഇന്ത്യയില്‍ നിന്നും കടത്തിയ മയക്കുമരുന്ന് ഇറ്റാലിയന്‍ പൊലീസ് പിടികൂടി. 75 മില്യണ്‍ ഡോളര്‍(ഏകദേശം 484 കോടി 28 ലക്ഷം രൂപ)വിലയുളള ട്രമഡോള്‍ എന്ന മയക്കു ഗുളികയാണ് പിടിച്ചെടുത്തത്. ഏതാണ്ട് 370 ലക്ഷം ഗുളികകള്‍ കപ്പല്‍മാര്‍ഗ്ഗം ലിബിയയില്‍ എത്തിക്കാനായിരുന്നു ശ്രമം.
ഭീകരരുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാനും വേദന ഇല്ലാതാക്കാനുമായാണ് ഇവ ഇന്ത്യയില്‍ നിന്നും അയച്ചതെന്നാണ് പൊലീസ് പറയുന്നത്. വിശപ്പും ദാഹവും പേടിയും തളര്‍ച്ചയും ഇല്ലാതാക്കാന്‍ ഭീകരര്‍ കാപ്റ്റഗണ്‍ എന്ന ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇന്ത്യയില്‍ നിന്നുളള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ചരക്ക് കയറ്റി അയച്ചതെന്ന് ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















