ഷിന്‍ജിയാങ്: ചൈനയുടെ പടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്തെ ചില ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 8 പേര്‍ മരിക്കുയും പത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഭവ കേന്ദ്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ പരിധിയില്‍ പ്രകമ്പനം അനുഭവപ്പെട്ടെതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജനസാന്ദ്രത ഏറെയുള്ളതും പര്‍വ്വത പ്രദേശവുമായ ഇവിടെ മുന്‍പ് നിരവധി തവണ ഭൂചലനം ഉണ്ടായിട്ടുണ്ട്. 2003ല്‍ ഉണ്ടായ ഭൂചനത്തില്‍ 268 പേരാണ് ഇവിടെ മരിച്ചത്.
















