കല്‍പ്പറ്റ : ശുദ്ധജലത്തിന്റെ അഭാവം വയനാടിനെ മഞ്ഞപിത്ത ഭീതിയിലാക്കി. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ജില്ലയില്‍ മഞ്ഞപിത്ത ബാധിതരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനവാണ് ഇത്തവണ.
ഏപ്രിലില്‍ മഞ്ഞപിത്തം ബാധിച്ച് ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലാണ് മരണം നടന്നത്. കഴിഞ്ഞമാസം ജില്ലയില്‍ 145 പേര്‍ക്ക് മഞ്ഞപിത്ത ബാധയുണ്ടായി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ മാത്രം തൊണ്ണൂറ്റിയാറ് പേര്‍ക്ക് രോഗബാധയുണ്ടായി. പടിഞ്ഞാറത്തറ കാപ്പുംകുന്നില്‍ 37 പേര്‍ക്കും വെള്ളമുണ്ടയില്‍ പന്ത്രണ്ട് പേര്‍ക്കും രോഗം പിടിപ്പെട്ടു.
ജില്ലയിലെ മറ്റ് ഭാഗങ്ങളിലും മഞ്ഞപിത്ത ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മഞ്ഞപിത്ത ബാധയുണ്ടായി. രോഗലക്ഷണം കാണിച്ച നാല്‍പ്പത് കുട്ടികളില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: