ന്യൂദല്‍ഹി: ഈ സീസണില്‍ രാജ്യത്തിന് ആവശ്യത്തിന് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ പഠന വിഭാഗം. മുന്‍ പ്രചവനങ്ങളില് പറഞ്ഞതില്‍ നിന്നു സ്ഥിതി മാറിയെന്ന് ഡയറക്ടര്‍ ജനറല്‍ കെ.ജെ. രമേഷ് പറഞ്ഞു. എല്‍ നിനൊ പ്രതിഭാസം കാരണം മഴ കുറയുമെന്നായിരുന്നു മുന്‍ പ്രവചനം.
ഏപ്രില്‍ 18ലെ വിലയിരുത്തല്‍ പ്രകാരം ലഭിക്കേണ്ട മഴ കിട്ടുമെന്നാണ് കണക്ക്. മാര്‍ച്ചിലെ കണക്ക് പ്രകാരം 96 ശതമാനം വരെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. എല്‍ നിനൊ ബാധിച്ചാല്‍ കാര്യമായ കുറവുണ്ടാകുമെന്നും കരുതിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും വേനല്‍ മഴ ലഭിക്കുന്നത് നല്ല സൂചനയെന്നും അദ്ദേഹം പറഞ്ഞു.
















