ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ പൊട്ടിത്തെറി തുടരുന്നു. ആപ്പിന്റെ പഞ്ചാബ് കണ്‍വീനര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. പഞ്ചാബ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയതില്‍ പ്രതിഷേധിച്ചാണ് ഗുര്‍പ്രീത് ഘുഗ്ഗിയുടെ രാജി.
ഘുഗ്ഗിയെ നീക്കി ഭഗവത് മാന്‍ എംപിയെ സംസ്ഥാന കണ്‍വീനറായി പ്ര്യാപിച്ച് തീരുമാനം പുറത്തിറങ്ങിയതിനെ തുടര്‍ന്നായിരുന്നു രാജി. മദ്യപിച്ച് നടക്കുന്ന ഒരാളുടെ കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ഘുഗ്ഗി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിക്കുന്നതിനായി പണവും സ്ത്രീകളും മദ്യവും ഉപയോഗിച്ചാണ് ആപ്പ് നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്ന ഗുരുതര ആരോപണവും രാജിപ്രഖ്യാപിച്ചുകൊണ്ട് ഘുഗ്ഗി പറഞ്ഞു.
















