ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍കനത്ത മഴയും വെള്ളപ്പൊക്കവും. ഇടിയോടു കൂടിയ മഴയില്‍ ആലിപ്പഴം വീഴ്ചയുമുണ്ടായി. നഗരത്തിലെ മിക്ക റോഡുകളും വെള്ളത്തിലാണ്. ഗതാഗതം സ്തംഭിച്ചു. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി.
ബഞ്ജാര ഹില്‍സ്, ജൂബിലി ഹില്‍സ്, മധാപ്പൂര്‍, പഞ്ചഗുട്ട, ബീഗം പെട്ട്, സെക്കന്ദരാബാദ് തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. വേനല്‍ മഴ അപ്രതീക്ഷിതമായിട്ടാണ് വലിയ നാശം വിതച്ചത്.
















