ന്യൂദല്‍ഹി: ഹൈബ്രിഡ് ഇരുചക്ര വാഹനമെന്ന ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മോഹം പൂവണിയുന്നു. ടിവിഎസിന്റെ ഹൈബ്രിഡ് ഇരുചക്ര വാഹനത്തിന് പേറ്റന്റ് ലഭിച്ചു. പെട്രോള്‍ എന്‍ജിനിലും ഇലക്ട്രിക് മോട്ടോറിലും പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം അധികം വൈകാതെ കമ്പനി പുറത്തിറക്കും.
പത്ത് വര്‍ഷത്തോളമായി ഹൈബ്രിഡ് സ്കൂട്ടര്‍ സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു കമ്പനി. മാത്രമല്ല 2014 ലെ ഓട്ടോ എക്സ്പോയില്‍ ഐക്യൂബ് എന്ന വര്‍ക്കിംഗ് മോഡല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
സ്കൂട്ടറിന്റെ കൃത്യമായ സ്പെസിഫിക്കേഷനുകള്‍ ടിവിഎസ് മോട്ടോര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 109.7 സിസി എന്‍ജിനും ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് 2014 ഓട്ടോ എക്സ്പോയില്‍ ഐക്യൂബ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് എഴുപത് കിലോമീറ്ററിലധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: