പാലക്കാട് : സംസ്ഥാനത്തെ മിക്ക സ്ക്കൂളുകളും സൗകര്യത്താല്‍ ഉന്നത നിലവാരത്തിലെത്തുമ്പോള്‍ ജില്ലയിലെ പല ഗവ:യുപി, എല്‍പി സ്കൂളുകള്‍ ഇന്നും അവഗണനയുടെ കയത്തിലാണ്.
നഗരത്തിലെ സ്റ്റേഡിയം ബസ് സ്്റ്റാന്‍ഡിനു സമീപം ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കല്‍മണ്ഡപം എയുപി സ്കൂള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് മുന്നോട്ടു പോകുന്നത്. സ്കൂളില്‍ ഏഴു ക്ലാസികളിലായി നൂറില്‍താഴെ കുട്ടികളാണുള്ളത്. പ്രധാനാധ്യാപിക, അധ്യാപകര്‍, സ്വീപ്പര്‍ പോസ്റ്റുകളിലായി പത്തോളം പേര് ഇവിടെയുണ്ട് കാലപഴക്കത്താല്‍ മേല്‍ക്കൂരയും ചുമരും നിലംപൊത്താറായ സ്ഥിതിയിലാണ്.
കഴിഞ്ഞ വര്‍ഷം മേല്‍ക്കൂര തകര്‍ന്നു വീണെങ്കിലും സ്കൂള്‍ വിട്ടതിനുശേഷമാണ് സംഭവം. മഴക്കാലമായാല്‍ ഇഴജന്തുകളുടെ ശല്യം ഏറെയാണ്. വേനല്‍ക്കാലത്ത് സ്കൂള്‍ പരിസരത്തെ ചെടികളില്‍ തീപ്പിടിക്കുന്നതും നിത്യ സംഭവമാണ്. വളപ്പിനകത്ത് ജൈവ അജൈവമാലിന്യം വേര്‍തിരിക്കുന്നതിന് സംവിധാനമുണ്ടെങ്കിലും അത് പ്രവര്‍ത്തനരഹിതമാണ്. കുട്ടികള്‍ക്ക് ഉച്ചകഞ്ഞി വിതരണം ഉണ്ടെങ്കിലും അസൗകര്യത്താല്‍ നിലത്തിരുന്നാണ് അവര്‍ കഴിക്കാറുള്ളത്.
സ്കൂളിനുമുന്നിലെ അഴുക്കുചാലിനുമുകളില്‍ സ്ലാബില്ലാത്തതും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഇതു സംബന്ധിച്ച് നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. സ്കൂളിനു മുന്‍വശത്തെ റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈനോ ബോര്‍ഡുകളോ ഇല്ല. നഗരത്തില്‍ നിന്നും പൊള്ളാച്ചി, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുള്ള റോഡായതിനാല്‍ മിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.
മുന്‍ വശത്തെ പഴയ ഹൃദയതീയറ്ററിനുമുന്നിലുള്ള സംരക്ഷണ ഭിത്തിയില്ലാത്ത ട്രാന്‍സ്ഫോര്‍മറും അപകടം വിളിച്ചു വരുത്തുന്നു. ഇതു സംബന്ധിച്ച് പല തവണ പരാതി നല്‍കിയെങ്കിലും അതികൃതരുടെ ഭാഗത്തുനിന്നും അനക്കമുണ്ടായില്ല. പല വിദ്യാലയങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് അതിനെ മറികടക്കാനാണ് സ്കൂള്‍ അധികൃതരുടെ ശ്രമം.
സേവന തല്പരരായ അധ്യാപകരുടെയും പിടിഎയുടെയും അശ്രാന്ത പരിശ്രമമാണ് സ്കൂളിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. മാങ്കാവ്, കല്‍മണ്ഡപം, ശെല്‍വപാളയം, വാലിപറമ്പ്, കല്‍വാക്കുളം ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികളിലേറെയും.
കുട്ടികളുടെ രക്ഷക്കും സ്കൂളിന്റെ സംരക്ഷണത്തിനും അധികൃതര്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: