ന്യൂദല്‍ഹി : ടൊയോട്ടയുടെ 4-വീല്‍ ഡ്രൈവ് എസ്യുവിയായ ലാന്‍ഡ് ക്രൂസര്‍ ലോകത്തെ വേഗമേറിയ എസ്യുവിയായി കരുത്ത് തെളിയിച്ചു. മണിക്കൂറില്‍ 230 മൈല്‍ എന്ന റെക്കോഡ് വേഗത്തിലാണ് ഈ എസ്യുവി പറന്നത്. 2,000 എച്ച്പി ലാന്‍ഡ് സ്പീഡ് ക്രൂസറാണ് ഈ വേഗം കൈവരിച്ചത്. മുമ്പത്തെ സ്വന്തം റെക്കോഡിനേക്കാള്‍ 19 മൈല്‍ അധികം വേഗം കൈവരിക്കാന്‍ ലാന്‍ഡ് സ്പീഡ് ക്രൂസറിന് കഴിഞ്ഞു.
2016 സ്പെഷാലിറ്റി എക്യുപ്മെന്റ് മാര്‍കറ്റ് അസ്സോസിയേഷന് ഷോയിലാണ് ലാന്‍ഡ് സ്പീഡ് ക്രൂസര്‍ അരങ്ങേറ്റം കുറിച്ചത്. മണിക്കൂറില്‍ 211 മൈല്‍ ആയിരുന്നു ഇതിന് മുമ്പത്തെ വേഗമേറിയ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: