കൊല്ലങ്കോട് : ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ചിലതൊഴിച്ചാല്‍ മിക്കതിന്റെയും കെട്ടിടങ്ങള്‍ ബലംകുറഞ്ഞവയും കനത്ത ചൂടില്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കേണ്ട സ്ഥിതിയിലുമാണ്.
ഹോളോ ബ്രിക്സ് കെട്ടിടവും ആസ്ബസ്റ്റോസ് ഷീറ്റും സിങ്ക് തകിടിന്റെ മേല്‍ക്കൂരയുമാണ് ഇന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പല കെട്ടിടങ്ങളും. ഫാനുകളില്ലാത്തതും ബഞ്ചുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ വണ്ണം ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. മനുഷ്യാവകാശ കമ്മീഷന് പറയുന്നത് ഇത്തരം മേല്‍ക്കൂരയുള്ള വിദ്യാലയങ്ങളില്‍ മതിയായ ഫാനുകള്‍ സ്വാപിക്കണമെന്നാണ്.
എന്നാല്‍ മിക്ക വിദ്യാലയങ്ങളിലും പരിശോധനാ വേളയില്‍ മാത്രം കറങ്ങുന്ന ഫാനുകള്‍ പിന്നെ അവ കറങ്ങില്ല എന്നതാണ് സത്യം. പരാതി പറഞ്ഞ് രക്ഷിതാക്കള്‍ വിദ്യാലയത്തിലെത്തിയാല്‍ അവരുടെ മക്കളെ പീഡിപ്പിക്കുന്ന സമീപനമാണ് വിദ്യാലയത്തിലെ മാനേജ്മെന്റും അധ്യാപകരും ചെയ്യുന്നത്. രക്ഷിതാക്കള്‍ തര്‍ക്കിച്ചാല്‍ ഫാന്തകരാറായതുകൊണ്ടാണ് പ്രവര്‍ത്തിക്കാത്തതെന്നും പറഞ്ഞു വിടുകയാണ് പതിവ്. ക്ലാസ് മുറികളില്‍ നിന്നും മൂത്രപ്പുരയിലേക്ക് മഴയുള്ള സമയങ്ങളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ് മിക്ക വിദ്യാലയങ്ങളിലും. മൂത്രപുരയിലേക്ക് പോകുന്ന സ്ഥലത്ത് മേല്‍ക്കൂര പണിത് മഴ നനയാതെ പോയി വരാന്‍ വേണ്ട സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് കുടിക്കാനായി ചൂട് വെള്ളമുണ്ടാക്കി കൊടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ആധുനിക ഇലട്രോണിക്സ് ഉപകരണങ്ങള്‍ വന്നതോടെ ഗെയിം കളിയിലൊതുങ്ങി കഴിയുകയാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കാന്‍ സമയമില്ലാത്തവരാണ് മിക്കവിദ്യാര്‍ത്ഥികളും ഇവരെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്കും താല്പര്യമില്ല എന്നതാണ് വസ്തുത.
അമ്പത് മീറ്റര്‍ വ്യത്യാസത്തിലാണ് കൊല്ലങ്കോട് രണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന ജനങ്ങളുടെ അഭ്യര്‍ത്ഥന പലപ്പോഴും മാനിക്കാറില്ല.
സര്‍ക്കാരുകള്‍ക്കുമേല്‍ ജാതി മത സംഘടനകളുടെ സ്വാധീനം വിളിച്ചോതുന്നതാണ് ഇതിനു കാരണം. പിന്നോക്ക മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളാകട്ടെ ചോര്‍ന്നൊലിച്ചും അടച്ചുറപ്പില്ലാതെ സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു.
ചില സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളാകട്ടെ അവധി ദിവസങ്ങളില്‍ കല്യാണ പാര്‍ട്ടിക്ക് വാടകക്ക് കൊടുത്ത് കാശുണ്ടാക്കുന്ന കേന്ദ്രമായി മാറുന്നുവെന്ന പരാതിയും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: