പാലക്കാട് ; ഇത്തവണയും എസ്എസ്എല്‍സിക്ക് 13-ാം സ്ഥാനത്തുനിന്നും കരകയറാന്‍ ജില്ലക്കായില്ല. കഴിഞ്ഞവര്‍ഷവും ഇതെ നിലയിലായിരുന്നു. ജില്ലാ പഞ്ചായത്ത് പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും ജില്ലയെ കരകയറ്റാന്‍ കഴിഞ്ഞില്ല.
വിദ്യാഭ്യാസ വകുപ്പിന് ജില്ലയില്‍ നാഥനില്ലാതായിട്ട് മാസങ്ങളായി. ഇതു പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെയും എഇഓയുടെയും ഒഴിവുകള്‍ നികത്താനാവാത്തത്. വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒന്നിനും ഒരു നിശ്ചയവുമില്ലെന്ന മട്ടിലാണ് വകുപ്പ്. ഡിഡിഇ ഡിസംബര്‍ മുപ്പതൊന്നിന് വിരമിച്ചപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പകരം ചുമതല നല്കി എന്നാല്‍ അദ്ദേഹവും മാര്‍ച്ച് 31-ന് വിരമിച്ചു.
ഇപ്പോള്‍ രണ്ട് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ഡിഇഒ വരുന്നതിവരെ എഇഒക്ക് താത്കാലിക ചാര്‍ജ്ജ് നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ മേല്പറഞ്ഞ രണ്ട് തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ അധ്യാപകര്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട്ഏറെയാണ്.
സ്ഥലംമാറ്റം, സ്ഥാനകയറ്റം, വിവിധ വിദ്യാലയങ്ങളിലെ ഒഴിവുകള്‍ നികത്തല്‍, വിദ്യാലയങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം എന്നിവയൊന്നും ചുരുങ്ങിയ ദിവസങ്ങള്‍കകം പരിഹരിക്കാന്‍ കഴിയില്ല. സ്കൂളുകള്‍ക്ക് നല്‍കേണ്ട പുസ്തകങ്ങളും യഥാസമയം എത്തിക്കാന്‍ കഴിയില്ല. അധ്യാപകര്‍ ചോദിച്ചാല്‍ അധികൃതര്കൈമലര്ത്തുന്ന അവസ്ഥയിലാണ്. തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്നമട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: