മണ്ണാര്‍ക്കാടിന്റെ കാര്‍ഷിക മേലയ്ക്ക് നിറപകിട്ടാര്‍ന്ന തെങ്കരയില്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ നാഴികക്കല്ലായി ഒരുപാട് അദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും ദീര്‍ഘകാലത്തെ പരിശ്രമം കൊണ്ട് തെങ്കരയില്‍ 1918-ല്‍ സ്കൂള്‍ ആരംഭിച്ചു. എലിമെന്ററി വിദ്യാലയമായി തുടങ്ങിയ ഈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി മാറി.
പിന്നീട് ഉന്നതപഠനത്തിന് പ്രയാസം സൃഷ്ടിച്ചപ്പോള്‍ 1978-ല്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയത് യു.പി.സ്കൂളായി മാറി. അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം കൊണ്ടു വരികയും പിന്നീട് 2001-02ല്‍ ഷിഫ്റ്റ് പിന്‍വലിക്കുകയും ചെയതു. നല്ലവരായ നാട്ടുകാരുടെ ശ്രമ ഫലമായി പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും 2010-11-ല്‍ ആര്.എം.എസ്.എ.യുടെ ഭാഗമായി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരു ടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി വിദ്യാലയം ഉയര്‍ന്നുവന്നു. പിന്നീട് 2016-16 വര്‍ഷത്തില്‍ പ്ലസ്-വണ്‍ ആരംഭിച്ചു.
തെങ്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് അസൗകര്യത്തിന്റെ കൂമ്പാരമാണ്. ഇത്രയും വര്‍ഷമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന്റെയും, ഭരണ കര്‍ത്താക്കളുടെയും അവഗണനയാണ് കാരണം. 2000-ത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനത്തിനായി വരുന്നു. രണ്ട് വര്‍ഷമായി ഹയര്‍ സെക്കണ്ടറി അനുവദിച്ചിട്ടുണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങളും, സ്ഥിരം ഹയര്‍ സെക്കണ്ടറി അധ്യാപകരെ നിയമിക്കാത്തതിനാലും വിദ്യാര്‍ത്ഥികള്‍ക്ക് വളരെ യധികം പ്രയാസം സൃഷ്ടിക്കുന്നു.
ഗ്രാമീണ മേലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇവിടത്തെ രക്ഷിതാക്കളുടെ കമ്മിറ്റിയും അധ്യാപക സംഘടനകളും അശ്രാന്തം പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വെളിച്ചത്തിലേക്ക് വരുന്നില്ല. സര്‍ക്കാര്‍ തന്നെ സര്‍ക്കാറിന്റെ കെടും കാര്യസ്ഥത ഇത് തെളിയിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ഡെയിലി വേജസിലാണ് ശമ്പളം നല്‍കുന്നത്.
ക്ലാസ്സ് റൂമുകള്‍, ശൗചാലയങ്ങള്‍.
തെങ്കര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മൂന്നര ഏക്ര സ്ഥലത്താണ് പ്രസ്തുത സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ ആകെ 43 ക്ലാസ്സ് റൂമുകളാണുള്ളത്. ഇതില്‍ 4 മുറികള്‍ ഓഫീസ് കാര്യങ്ങള്‍ക്കും മറ്റും പോയിട്ടുണ്ട്. ബാക്കിവരുന്നതില്‍ 39 എണ്ണത്തിലാണ് ഇത്രയും കുട്ടികള്‍ പഠിക്കുന്നത്.
ഗവണ്മെന്റ് കണക്കില്‍ പ്രൈമറി ക്ലാസ്സില്‍ 30 കുട്ടികളും, യു.പി. വിഭാഗത്തില്‍ 35 വരെയും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 45 കുട്ടികള്‍ വരെ പഠിപ്പിക്കാം എന്നാണെങ്കിലും ഇവിടെ ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്. കാരണം ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയോ, ആവശ്യത്തിന് ക്ലാസ്സ് റൂമുകളോ ഇല്ലാത്തതാണ് തെങ്കര ഗവ: ഹൈസ്കൂളിന്റെ ശാപം.
ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തതിന് സംസ്ഥാന അവാര്‍ഡും 10 ലക്ഷം രൂപയും ഈ സര്‍ക്കാര്‍ സ്കൂളിന് ലഭിച്ചിട്ടുണ്ട്. അസ്ബെസ്റ്റോസ് ഷീറ്റ് കെട്ടിടത്തില്‍ കുട്ടികളെ ഇരുത്തി പഠിപ്പിക്കരുതെന്ന് നിയമമുണ്ടെങ്കിലും ഇവിടെ ഒരു കെട്ടിടത്തില്‍ അതും നടക്കുന്നുണ്ട്. ക്ലാസ്സ് റൂമുകളില്‍ ഫാനുകള്‍ ഇല്ലാത്തതിനാല്‍ ഈ കടുത്ത വേനലില്‍ കുട്ടികള്‍ ഉഷ്ണം കൊണ്ട് നട്ടം തിരിയുകയാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂമും അതിനുവേണ്ട കമ്പ്യൂട്ടറും ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
ഇത്രയും കുട്ടികള്‍ക്ക് ശൗചാലയം വളരെ പരിമിതമാണ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശൗചാലയങ്ങളുണ്ടെങ്കിലും, അതില്‍ സര്‍ക്കാര്‍ പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങളൊന്നും തന്നെയില്ല. മാത്രവുമല്ല ശൗചാലയത്തിന്റെ എണ്ണത്തിലും കുറവുണ്ട്.
അത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എം.എല്‍.എ.യുടെ ഫണ്ട് ഉപയോഗിച്ച് 5 ക്ലാസ്സ് റൂമിന്റെ പണി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ കുട്ടികളുടെ എണ്ണത്തിന് 56 ക്ലാസ്സ് റൂമുകള്‍ വേണ്ടിവരും. എം.പി.യുടെ ഫണ്ടുപയോഗിച്ച് ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം പണി കഴിപ്പിച്ചിട്ടുണ്ട്.
തസ്തിക വെട്ടിച്ചുരുക്കുന്നു.
തെങ്കര ഗവ: സ്കൂളിലെ അധ്യാപക തസ്തിക വെട്ടിക്കുറക്കുകയും, പിന്നീട് നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുന:സ്ഥാപിക്കുകയും ചെയ്തു.
52 അധ്യാപകരുള്ള തെങ്കര ഗവ:ഹൈസ്കൂളില്‍ 39 തസ്തികയ്ക്കുള്ള അനുവാദമേ വിദ്യാഭ്യാസ ഓഫീസര്‍ നല്കിയിട്ടുള്ളു. എന്നാല്‍ ഇതിനെതിരെ സ്കൂളിലെ പി.ടി.എ. ഹൈക്കോടതിയെ സമീപിക്കുകയും, നിലവിലുള്ള തസ്തിക നിലനിര്‍ത്തി തല്‍സ്ഥിതി തുടരാനും ബഹു:ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപക തസ്തിക ഇല്ലാതെ തന്നെ അധ്യാപകര്‍ക്ക് ശമ്പളം താല്‍ക്കാലിക അധ്യാപകര്‍ക്ക് നല്‍കിയിരുന്നത് പി.ടി.എ ആയിരുന്നു.
ല്പ52 പോസ്റ്റുകളുള്ള ഈ സ്കൂളില്‍ കെട്ടിടത്തിന് 2016-16 കാലത്ത് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പരിഗണിക്കുന്നത്. എന്നാല്‍ 2017-ല്‍ പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞിട്ടും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പഴയ പ്രകാരം തസ്തിക വെട്ടിക്കുറച്ചത് അധ്യാപകരേയും രക്ഷിതാക്കളേയും ഒരു പോലെ ബുദ്ധിമുട്ടിലാക്കി.
തെങ്കര സര്‍ക്കാര്‍ സ്കൂളില്‍ മികവ് തെളിയിച്ച അധ്യാപകര്ക്കുംവിദ്യാര്ത്ഥികള്ക്കും സുഗമമായ അന്തരീക്ഷംല്പഉണ്ടാക്കണമെന്ന് അധ്യാപകന് കെ.ജെ. ബാബു പറയുന്നത്. ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: