കേരളശ്ശേരി: പഞ്ചായത്തില്‍ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ വിദേശമദ്യഷാപ്പ് വരുന്നത് പ്രദേശത്തെ സൈ്വര്യജീവിതം തകര്‍ക്കും. ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളില്‍ നിന്നും അധികാരികള്‍ പിന്മാറിയില്ലെങ്കില് ശ്ക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ് അറിയിച്ചു.
പ്രതിഷേധ മാര്‍ച്ചാ ഉദ്ഘാടനം ചെയ്യുകയായിരിന്നു ഇദ്ദേഹം. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ.ബിധിന്‍, ബാലന് വാരിയത്ത് പറമ്പ്, എം.പി.രാമകൃഷ്ണന്, ടി.കെ.ഹരീഷ് മോഹന്‍, സുരേഷ് ബാബു, അരുണ, ബിന്ദു, സുനിത, രുഗ്മണി,സരസ്വതി, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: