പത്തനാപുരം: സിനിമാ നടന്‍ കൂടിയായ എംഎല്‍എ വീണ്ടും ഡ്രൈവറായി. കൗതുകം മാറാതെ യാത്രക്കാര്‍. പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറാണ് പത്തനാപുരത്തുനിന്നും ആദ്യമായി ആരംഭിച്ച എസി ലോഫ്‌ളോര്‍ ബസിന്റെ ഡ്രൈവറായത്. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ ഉടനെ യാത്രക്കാരെ കൂടാതെ വിശിഷ്ട അതിഥികളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയാണ് യാത്ര തുടങ്ങിയത്. പത്തനാപുരം മുതല്‍ വെട്ടിക്കവല വരെ ഡ്രൈവറുടെ റോളിലായിരുന്നു എംഎല്‍എ.
പത്തനംതിട്ടയില്‍ നിന്നും പത്തനാപുരം വാളകം വഴി തിരുവനന്തപുരം വരെയാണ് പുതിയ ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 6.45ന് പത്തനംതിട്ടയില്‍ നിന്നും പത്തനാപുരം വാളകം വഴി തിരുവനന്തപുരത്തെത്തുന്ന ബസ് 10.30ന് തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്കും ഉച്ചയ്‌ക്ക് 2.20ന് പത്തനംതിട്ടയില്‍ നിന്നും പത്തനാപുരം പുനലൂര്‍ വഴി തിരുവനന്തപുരത്തേക്കും തിരികെ വൈകിട്ട് ആറിന് തിരുവനന്തപുരത്തുനിന്നും വാളകം വഴി പത്തനംതിട്ടയിലേക്കും സര്‍വീസ് നടത്തും.
















