പാലക്കാട്: അലനല്ലൂര്‍ വിശ്വശാന്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 20 മുതല്‍ 25 വരെ അലനല്ലൂര്‍ വേദവ്യാസിപുരിയില് മഹാഗായത്രിയാഗം നടക്കും. 20ന് വൈകിട്ട് നാലിന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ വഴിക്കടവ് രാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മ്മാനന്ദസ്വാമി അധ്യക്ഷതവഹിക്കും. നെന്മിനിശ്ശേരി മനക്കല് മോഹനന് നമ്പൂതിരി ദീപം തെളിയിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി യജ്ഞവിളംബരം നടത്തും.ഒലവക്കോട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. എക്സിബിഷന് മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്യും.
21നും 22നും രാവിലെ 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം നടക്കും. 22ന് വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യസമ്മേളനം മുന്‍ പിഎസ് സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.മേലാറ്റൂര്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിക്കും. പി.സി.അരവിന്ദന്, രാംമോഹന്‍, ടി.ആര്.തിരുവിഴാംകുന്ന് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധമേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. 23ന് രാവിലെ 9.30 മുതല്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാവും.
24ന് രാവിലെ 9ന് നടക്കുന്ന സന്ന്യാസി സഭ തൃശൂര്‍ ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്യും. ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി കദംബന്‍ നമ്പൂതിരിപ്പാട് അധ്യക്ഷതവഹിച്ചു.
സ്വാമി സന്മയാനന്ദ സരസ്വതി, നിജാനന്ദ സരസ്വതി, സ്വാമി പരമാനന്ദപുരി, സ്വാമി സ്വരൂപാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് കേരളത്തിലെ യാഗങ്ങളില്‍ പങ്കെടുത്ത ആചാര്യന്മാരെ ആദരിക്കും. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജന.സെക്ര. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
25ന് രാവിലെ 10ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, പ്രഭാഷണം നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.അഡ്വ.എന്‍.ഷംസുദീന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. സ്വാമി പ്രഭാകരാനന്ദ സരസ്വതി, മുനവറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ പങ്കെടുക്കും. മഹാഗായത്രി യാഗത്തോടനുബന്ധിച്ച് യാഗ സാധന സാമഗ്രഹികള്‍, പൂജാ കളങ്ങള്‍,വ്യത്യസ്ത ഹോമകുണ്ഡങ്ങള്‍ എന്നിവയുടെ എക്സിബിഷനും ഒരുക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് തുളസീദാസ്, ഡോ.ശിവസ്വാമി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: