പാലക്കാട്: നിയമങ്ങള്‍ കാറ്റില്‍ പറത്തി മലമ്പുഴ അണക്കെട്ട് കയ്യേറി പള്ളിയിലേക്ക് റോഡ് നിര്‍മ്മിച്ചു. മലമ്പുഴ പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ഇലകുത്താമ്പാറയിലാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേത്താണ് കയ്യേറ്റം.
പാലക്കാട് സുല്‍ത്താന്‍പേട്ട രൂപതയുടെ കീഴിലുള്ള മലമ്പുഴ വേളാങ്കണ്ണി മാതാ ദേവാലയത്തിലേക്കാണ് അനധികൃതമായി റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കടുത്ത വേനലില്‍ വെള്ളം വറ്റിയത് മുതലെടുത്താണ് പള്ളിയുടെ കയ്യേറ്റം. അണക്കെട്ടിന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ മറ്റോ ചെയ്യാന്‍പാടില്ലെന്ന നിയമം ലംഘിച്ചാണ് കയ്യേറ്റം.
ഒരുമാസം മുമ്പാണ് ജെസിബി ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ആറടി വീതിയില്‍ അഞ്ഞൂറുമീറ്ററിലധികം നീളത്തിലാണ് റോഡില്‍ നിന്ന് പള്ളിയിലേക്ക് റോഡ് വെട്ടിയിരിക്കുന്നത്. നിലവില്‍ മണ്ണിട്ടാണ് റോഡെങ്കിലും പിന്നീടിത് ടാര്‍ ചെയ്യാനും സാധ്യതയുണ്ട്. റോഡിനായി മണ്ണെടുത്ത ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുമുണ്ട്.
ഡാമിന്റെ പലഭാഗത്തും ഇത്തരത്തില്‍ സ്വകാര്യവ്യക്തികള്‍ കയ്യേറി കൃഷിയും മറ്റും നടത്തുന്നുണ്ട്.എന്നാല്‍ ബന്ധപ്പെട്ട അധികൃതരാവട്ടെ ഇതു കണ്ടില്ലെന്നും നടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: