മണ്ണാര്‍ക്കാട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മണ്ണാര്‍ക്കാട് മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു.താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
മണ്ണാര്‍ക്കാട് നായാടിക്കുന്നു ഭാഗത്താണ് ഡെങ്കിപ്പനി ലക്ഷണം കൂടുതലായി കണ്ടു വരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും, ബോധവല്ക്കരണക്യാമ്പുകളും നടത്തുന്നുണ്ടെങ്കിലും,എല്ലാ ഭാഗത്തും എത്തിപ്പെടാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍കരുതലായി ഈ ഭാഗങ്ങളില്‍ ഫോഗിങ് സിസ്റ്റം നടത്തുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പനിയുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ രക്ത പരിശോധന നടത്തി ഡെങ്കിപ്പനിയാണോയെന്ന ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: