കോഴിക്കോട്: മാറാട് ബലിദാനികളുടെ സ്മരണയില്‍ ശ്രദ്ധാഞ്ജലി ദിനാചരണം. 2003 മെയ് 2ന് മുസ്ലിം ഭീകരാക്രമണത്തില്‍ മാറാട് കൊലചെയ്യപ്പെട്ട എട്ട് ബലിദാനികള്‍ക്ക് മാറാട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ ശ്രദ്ധാഞ്ജലി പ്രഭാഷണം നടത്തി. ആര്‍എസ്എസ് ബേപ്പൂര്‍ നഗര്‍ കാര്യവാഹ് കെ. വാസുദേവന്‍, മാറാട് അരയസമാജം പ്രസിഡന്റ് എ. അംബുജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബലിദാനികളുടെ ഛായാചിത്രത്തില്‍ അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി.
ആര്‍എസ്എസ് പ്രാന്തധര്‍മ്മജാഗരണ്‍പ്രമുഖ് കെ. നന്ദകുമാര്‍, പി. ഹരീഷ്‌കുമാര്‍, ഹിന്ദുഐക്യവേദി നേതാക്കളായ കെ.ഷൈനു, ബൈജു കൂമുള്ളി, ജോഷിചന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, പി. പീതാംബരന്‍, സി. ശ്രീനിവാസന്‍, എ.വിലാസ്, കെ.ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് നടന്ന മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. 15 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുദീര്‍ഘകാലത്തെ പ്രക്ഷോഭത്തിന് ശേഷം മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചതിന് ശേഷമുള്ള ആദ്യ ശ്രദ്ധാഞ്ജലി സമ്മേളനമായിരുന്നു ഇന്നലെ നടന്നത്.
ഹിന്ദു ഐക്യവേദി കരുവിശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാറാട് അനുസ്മരണത്തിന്റെ ഭാഗമായി ശ്രദ്ധാഞ്ജലിയും പുഷ്പാര്‍ച്ചനയും നടന്നു . പി. കെ .പ്രേമാനന്ദന്‍ , വിനോദ് കരുവിശ്ശേരി , മധുസൂദനന്‍ പി,ഭാര്‍ഗവന്‍ ,പ്രമോദ്കട്ടയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി .
















