പാലക്കാട്: മാങ്കാവില്‍ വീട് പൊളിച്ചിറങ്ങി സ്വര്‍ണ്ണാഭരണങ്ങളും, 14000 രൂപയും കവര്‍ച്ച ചെയ്ത മോഷ്ടാവ് പിടിയില്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 15 നായിരുന്നു ഉണ്ണിയുടെ വീട്ടില്‍ ആണു മോഷണം നടന്നത്. മംഗലംഡാം, മാടവന വീട്ടില്‍ രാജന്റെ മകന് വിശ്വനാഥനാ(44)ണ് പിടിയിലായത്.ഇയാള്‍ അഞ്ചു വര്‍ഷത്തോളം കളവ് കേസില്‍ ശിക്ഷിക്കപ്പെട്ട്, മാര്‍ച്ച് 20 നാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് മണ്ണാര്‍ക്കാട്ട് സ്ഥിരതാമസമാക്കിയ ഇയാള്‍ രാത്രിയില്‍ കണ്ടുവെച്ച സ്ഥലത്തെ്തതി മോഷണം നടത്തി താമസ സ്ഥലത്തു തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ടൗണിലെ നീതിസ്റ്റോറില്‍ മോഷണം നടത്തിയത് ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞു. മണ്ണാര്‍ക്കാട് പ്രതിഭാ തിയേറ്ററിനടുത്ത് ഉള്ള അമ്പലത്തിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തിയിരുന്നു.
പാലക്കാട് കൊപ്പത്ത് വീട്ടിനകത്ത് മൊബൈല്‍ ഫോണ്‍ കവര്‍ന്നതും, ഇയാളാണ്.
രാത്രികാല പെട്രോളിങ്ങിനിടെ എസ്പി ഓഫീസിനടുത്തുള്ള മൈത്രി നഗറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ടൗണ്‍ സൗത്ത് സിഐ ആര്.മനോജ്കുമാര്‍,എസ് ഐ സുജിത്കുമാര്‍, ക്രൈംസ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജലീല്‍, സാജിദ് സിഎസ്, രജീത്, ടൗണ്‍ സൗത്ത് സ്റ്റേഷന് സീനിയര്‍ സിപിഒ വിജയകുമാര്‍, സിപിഒ സതീഷ്, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: