ഓപ്പാലം: നഗരത്തിന്റെ തീരാശാപമായ ഗതാഗത കുരുക്കിനു പരിഹാരം കണ്ടെത്തുന്നതിനും ചലനശേഷി നഷ്ടപ്പെട്ട ട്രാഫിക്റെഗുലേറ്ററി കമ്മിറ്റിക്ക് പുതുജീവന്‍ നല്‍കാനും തീരുമാനം.
അഞ്ചിന് ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്മാന് അധ്യക്ഷനായ കമ്മിറ്റിയുടെ യോഗംചേരും.മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷമാണു യോഗം നടക്കുന്നത്.ഒറ്റപ്പാലം നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനു ട്രാഫിക് പോലീസ് സ്വന്തം നിലക്കു ആരംഭിച്ച പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടുതുടങ്ങിയപ്പോഴാണു ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗം.
നഗര മധ്യത്തിലൂടെ ഡിവൈഡര്‍ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാന്‍ ഒരുപരിധി വരെ ട്രാഫിക് പോലീസിനു കഴിഞ്ഞിട്ടുണ്ട്. നിയമംലംഘിച്ച് യൂടേണ്‍ നടത്തുന്ന ചില വാഹനങ്ങളും പെട്ടെന്നുണ്ടാകുന്ന പ്രകടനങ്ങള്‍ മൂലമാണ് പലപ്പോഴും ട്രാഫിക് കുരുക്ക്ുണ്ടാകുന്നത് .ജാഥ വണ്‍വേയായി മാത്രമേകടന്നുപോകുകയുള്ളു എന്നതും, ഒരു ഭാഗത്തെ ഗതാഗതം തുറന്നുവിടാന്‍ പോലീസിനു കഴിയുന്നതും പ്രശംസിനീയമായ കാര്യമാണ്.
കുപ്പിക്കഴുത്ത് മാതൃകയിലുള്ള നഗരപരിധിയിലെ റോഡില്‍ ഇതിലും കാര്യക്ഷമമായ പരിഷ്ക്കാരം നടപ്പാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. ഓട്ടോയുടെ അനധികൃത പാര്‍ക്കിങ് മറ്റോരു കാരണമാണ്.
കെഎസ്പിടി റോഡ് വികസനസമയത്ത് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിനു തടസ്സം നിന്നചിലരും, ഓപ്പറേഷന് അനന്ത മാതൃകയില്‍ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം വിഫലമാവുകയുമുണ്ടായി.
നഗരത്തില്‍ നോക്കുകുത്തിയായി നില്ക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ അലങ്കാര വസ്തുവായി മാറിയിരിക്കുന്നു. ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന പരിഷ്കാരം സ്ഥാപിത താല്പ്പര്യക്കാരുടെഇടപെടല് മൂലമാണ് അട്ടിമറിക്കപ്പെടുന്നത്.റോഡ് നിയമങ്ങള്‍ ലംഘിച്ചാണു ഓട്ടോകള്‍ പാര്‍ക്കിംഗ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: