ഒറ്റപ്പാലം: ലക്കടി പേരൂര്‍ പഞ്ചായത്ത് നെല്ലികുറുശ്ശി ആനക്കല്ല് തേവര് ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറി വ്യാജ പട്ടയം ഉണ്ടാക്കിയതു സംബന്ധിച്ചു വിജിലന്‍സില്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈലിയാടു ദേശത്തുള്ള സര്‍വ്വെ168/18 ല്‍ പെട്ട നെച്ചിക്കോട്ടില്‍ കേശവന്റെ പട്ടയ രേഖകള്‍ തിരുത്തി കയറാട്ട് കുഞ്ഞിക്കുട്ടി അമ്മയുടെ പേരിലേക്ക് മാറ്റിയാണു വ്യാജരേഖ ചമച്ചിട്ടുള്ളത്.
വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ മന്ത്രേടത്തുമനക്കാര്കൊടുത്ത പരാതിയിലാണു അന്വേഷണം നടക്കുന്നത്.വ്യാജരേഖ കൈവശപ്പെടുത്തിയവര്‍ ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോട് രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ഹിന്ദു ഐക്യവേദി പ്രസിഡന്റ്ശ്രീരാമന് ജില്ലാസെക്രട്ടറി ഹരിദാസ് എന്നിവര്‍ അറിയിച്ചു.
വില്ലേജ്, റീസര്‍വ്വെ എന്നീ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ക്ഷേത്രവും ക്ഷേത്രകുളവും കൃതിമ രേഖയില്‍ ഉള്പ്പെടുത്തികൈവശം വെച്ചിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.
ക്ഷേത്രത്തിന്റെ സ്ഥലവും, ക്ഷേത്ര കുളവും വിട്ടുകിട്ടണമെന്നാവിശ്യപ്പെട്ട് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷേത്ര വിശ്വാസികള്‍ പരാതി നല്‍കിയിരുന്നു. റീസര്‍വ്വെ വരുന്നതിനു മുമ്പ് വില്ലേജ് റിക്കാര്‍ഡുകളില്‍ സ്ഥലവും കുളവും മന്ത്രേടത്തുമനക്ഷേത്രം വകയില്‍ ഉള്‍പ്പെട്ടവയുമായിരുന്നു.
എന്നാല്‍ പിന്നീട് അടിസ്ഥാനനികുതി രജിസ്റ്ററിലും റിക്കാര്‍ഡുകളിലും മാറ്റം വരുത്തിയാണ് വ്യാജ പട്ടയം ഉണ്ടാക്കിയിരിക്കുന്നതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: