പെരിന്തല്‍മണ്ണ: ആരോഗ്യവിഭാഗം പെരിന്തല്‍മണ്ണ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 200 കിലോഗ്രാം പഴകിയ മീന്‍ പിടിച്ചെടുത്തു.
ഉപയോഗിക്കാനാവാത്ത വിധം പഴകിയ അയല, കേതറ തുടങ്ങിയ മത്സ്യങ്ങളായിരുന്നു ഐസ് പെട്ടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്.
കച്ചവടക്കാര്‍ക്കെതിരെ നിയമ നടപടികളെടുക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















