പൊന്നാനി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തം നേട്ടമാക്കി മാത്രം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊന്നാനി എംഎല്‍എയും ശ്രമിക്കുകയാണെന്നും സ്വന്തം പരാജയങ്ങള്‍ പോലും കേന്ദ്രത്തിന് മേല്‍ കെട്ടിവെക്കാന്‍ ഇവര്‍ മറക്കാറില്ലെന്നും ബിജെപി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാതയില്‍ മുപ്പത്തേഴ് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പള്ളപ്രം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചില്ല. അതിനുവേണ്ടി ശ്രമം പോലും നടത്തിയില്ല. വികസന പ്രക്രിയയില്‍ സങ്കുചിത കക്ഷി രാഷ്ട്രീയം വെടിഞ്ഞ് കേന്ദ്ര-സംസ്ഥാന തദ്ദേശ സര്‍ക്കാരുകള്‍ യോജിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മാധവന്,മണ്ഡലം പ്രസിഡന്റ് ചക്കൂത്ത് രവീന്ദ്രന്, ജനറല്‍ സെക്രട്ടറി കാക്കൊള്ളി രതീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: