മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2 ദ കണ്ക്ലൂഷന് ആദ്യ ദിനത്തിൽ സകല റെക്കോർഡുകളും തിരുത്തി 100 കോടിയിലധികം പണം വാരിയെന്ന് റിപ്പോർട്ട്. പ്രശസ്ത ചലച്ചിത്ര നിരീക്ഷകൻ തരൻ ആദർശ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Unbelievable… Unthinkable… Unimaginable… #Baahubali2 starts with a DEAFENING ROAR… Shatters ALL records… Creates HISTORY…
— taran adarsh (@taran_adarsh) April 29, 2017
ബാഹുബലി ഇന്ത്യയിൽ ഇന്നലെ 6500 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്.കേരളത്തിലെ തീയറ്ററുകളിൽ ടിക്കറ്റു കിട്ടാനില്ലാത്ത അവസ്ഥയിൽ നെട്ടോട്ടമോടുകയായിരുന്നു ആരാധകർ. മറ്റ് സംസ്ഥാനങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല, ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു ബാഹുബലിക്ക് ലഭിച്ചത്.
No Republic Day… No Eid… No Independence Day… No Diwali… No Christmas… #Baahubali2 creates MAGIC at the BO on non-holiday…
— taran adarsh (@taran_adarsh) April 29, 2017
ഇതോടെ ഇന്ത്യൻ സിനിമാ ചിരിത്രത്തിലെ പുതിയ ചരിത്രമായി മാറി ബാബുഹലി രണ്ട്. ബോക്സോഫീസ് കലക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തു കൊണ്ടാണ് എസ് എസ് രാജമൗലി ഒരുക്കിയ ഈ ഇതിഹാസ ചിത്രം മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: