കൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്തിലെ തോട്ടു പാലം, ഭഗവതിപ്പാറ എന്നീ സ്ഥലങ്ങളിലേക്ക് ഒരാഴ്ചത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ചത് മലിനജലം,
മഞ്ഞ നിറത്തിലുള്ള കലങ്ങിയ കുടിവെള്ളത്തില്‍ പുഴുക്കളും കൂത്താടികളും നിറഞ്ഞതായിരുന്നു. ലോറി വെള്ള വിതരണക്കാരോട് വീട്ടമ്മമാര്‍ ചോദ്യം ചെയ്തപ്പോള്‍ കഞ്ചിക്കോട് പുതുശേരിയിലുള്ള ഫില്‍ ടൂര്‍ പ്ലാന്റില്‍ നിന്നും കൊണ്ടുവന്ന തെന്നാണ് അറിയാന്‍ സാധിച്ചത്.
തുടര്‍ന്ന് നാട്ടുകാര്‍ തഹസില്‍ദാര്‍ക്കും സബ് കളക്ടര്‍ക്കും പരാതി അറിയിച്ചു,ഒരാഴ്ച മുമ്പ്കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ വില്ലേജ് ഓഫീസില്‍ സമരം ചെയ്യുകയുണ്ടായി അതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് കുടിവെള്ളം എത്തിക്കാം എന്ന വില്ലേജ് ഓഫീസറുടെഅറിയിപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ കുടിവെള്ള വിതരണം ആരംഭിച്ചത്. ആ വെള്ളമാണ് ഉപയോഗശൂന്യമായ മലിനജലമായിരിക്കുന്നത്, ഇതേ തുടര്‍ന്ന് വീട്ടമ്മമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കാന് ഒപ്പുശേഖരണം തുടങ്ങിയിട്ടുമുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ പുതുശേരി പ്ലാന്റില്‍ നിന്നാണ് കുടിവെള്ളം വിതരണം ചെയ്തതെന്നും, മലിനജലം മാറ്റി ശുദ്ധീകരിച്ച കുടിവെള്ളം ലോറിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചിറ്റൂര്‍ തഹസില്‍ദാര്‍ ടി വിജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: