പാലക്കാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ മലമ്പുഴ ഡാമിലെ ജലത്തില്‍ കാലിഫാം ബാക്ടീരിയ ഇല്ലെന്ന് കണ്ടെത്തിയതായി എന്വയന്മെന്റ് എഞ്ചിനീയര്‍ ബി.ബിജു അറിയിച്ചു.
ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ നാല് മാസമായി ഡാമിലെ ജലത്തിലെ ബാക്ടീരിയയുടെ അളവ് നിരീക്ഷിച്ചിരുന്നു.മാര്‍ച്ച് മൂന്നിന് കോലിഫാം ബാക്ടീരിയയുടെ അളവ് 300 ആയിരുന്നു.
പകര്ച്ചവ്യാധിയുണ്ടാവാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് ജില്ലാ കലക്ടര്‍ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ത്തു. ഡാമില്‍ കുളിക്കുന്നതിനും കന്നുകാലികളെ കെട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
കരുതല്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷം കോലിഫാമിന്റെ അളവ് 120 ആയി കുറഞ്ഞു. പിന്നീട് ഏപ്രില്‍ 24ന് നടത്തിയ പരിശോധനയില്‍ കോലിഫാമിന്റെ സാന്നിധ്യമില്ലെന്നും വ്യക്തമായി.
ജലസേചന വകുപ്പ് കൃത്യമായ നിരീക്ഷണവും നിര്‍ദേശവും നല്‍കിയതോടെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി ഡാമില്‍ മേയാന്‍ വിട്ടിരുന്ന പോത്തുകളെ ഉടമസ്ഥര്‍ കൊണ്ടുപോയിരുന്നു.
പ്രദേശവാസികള്‍ ഡാം പരിസരത്ത് പശുക്കളെ അഴിച്ചുവിടുന്നതും നിറുത്തി. ജനസേചന വകുപ്പ് നിരീക്ഷണം തുടരും.
കന്നുകാലികളെ കണ്ടാല്‍ പിടികൂടുമെന്നും ജലസേചന വകുപ്പ്എക്സി.എഞ്ചി. കെ.എന്‍.ശിവദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: