പാലക്കാട് : പ്ലാച്ചിമട സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തില്‍ പാലക്കാട് കളക്ട്രേറ്റിനു മുമ്പില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ കെ.ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കല്ലൂര്‍ ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. എം.സുലൈമാന്‍, പി.വി.വിജയരാഘവന്, അജിത് കൊല്ലങ്കോട്, കരീം പറളി, ഡോ.എന്‍.എന്‍.കുറുപ്പ്, കെ.പി. ചാമുണ്ണി, ബാബു തരൂര്‍ സംസാരിച്ചു. പാലക്കാടന്‍ കര്‍ഷക മുന്നേറ്റം ജില്ലാ ജോയിന്‍ സെക്രട്ടറി സജേഷ്, പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ബാലമുരളി എന്നിവര്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു.
ഏകതാപരിഷത്തിന്റെ നേതൃത്വത്തിലാണ് ഇന്നത്തെ സത്യാഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: