Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റവന്യൂ റിക്കവറി : 30 കോടി സമാഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:39 pm IST
in Idukki

ഇടുക്കി: റവന്യൂ റിക്കവറി പിരിവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലക്ക് മികച്ച നേട്ടം. റിക്കവറി ഇനത്തില്‍ പിരിച്ചെടുക്കാവുന്ന തുകയുടെ 91.04 ശതമാനം തുക സമാഹരിച്ചാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ആകെ 31,76,36,357 രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടതില്‍ 30,42,20,967 രൂപ സമാഹരിച്ചാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെത്തുടര്‍ന്ന് കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പ തിരിച്ചടവില്‍ മോറട്ടോറിയം തുടരുന്നതിനിടയിലും സാമ്പത്തിക പ്രയാസങ്ങള്‍ക്കും കറന്‍സി നിരോധനത്തിനിടയിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും റവന്യൂ റിക്കവറി രംഗത്ത് 90 ശതമാനത്തിലധികം നേട്ടം ഉണ്ടായി. കുടിശ്ശിഖ പിരിവില്‍ ജില്ലയിലാകമാനം മുന്‍വര്‍ഷത്തെ 86.31 ശതമാനത്തില്‍ നിന്നും 91.04 ശതമാനമായി വളര്‍ച്ച നേടി. മൊത്തം 3,00,83,297 രൂപയാണ് അധികമായി സമാഹരിക്കാനായത്. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകളക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ കോണ്‍ഫറന്‍സില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ പി.ജി സഞ്ജയനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്.

സാമ്പത്തിക വര്‍ഷാവസാനം ഒന്നിച്ച് തുക പിരിച്ചെടുക്കുന്ന രീതിക്ക് പകരം റവന്യൂ പിരിവില്‍ ഓരോ മാസവും 10 ശതമാനം വര്‍ദ്ധന കൈവരിക്കുംവിധം ക്രമാനുഗതമായ രീതി അവലംബിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിലൂടെ റവന്യൂ പിരിവ് പൂര്‍ണ്ണമായി പിരിച്ചെടുക്കുന്നതിനും സാമ്പത്തിക വര്‍ഷാവസാനത്തെ ജോലിഭാരം കുറയ്‌ക്കുന്നതിനും കഴിയും. ഒരു കോടി രൂപയിലധികം റവന്യൂ റിക്കവറി പിരിവ് നടത്തിയ കട്ടപ്പന വില്ലേജ് ഓഫീസര്‍ ജയ്‌സണ്‍ ജോര്‍ജ്ജ്, തങ്കമണി വില്ലേജ് ഓഫീസര്‍ സജി മാത്യു എന്നിവരെ കളക്ടര്‍ അനുമോദിച്ചു. ഇരുവര്‍ക്കും കളക്ടര്‍ ഉപഹാരവും നല്‍കി. കട്ടപ്പന വില്ലേജില്‍ നിന്നും 2,36,49,428 രൂപയും തങ്കമണി വില്ലേജില്‍ നിന്നും 1,64,12,537 രൂപയുമാണ് റവന്യൂ റിക്കവറിയായി പിരിച്ചെടുത്തത്. യോഗത്തില്‍ എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ദേവികുളം സബ്കളക്ടര്‍ ഡോ.വി. ശ്രീറാം വെങ്കിട്ടരാമന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, ടി.ജി.സജീവ്കുമാര്‍, ഷീലാദേവി, അഡീഷണല്‍ തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.